Top
27
Monday, March 2017
About UsE-Paper

സിന്‍ഡിക്കറ്റ് ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 99 ഒഴിവ്

Thursday Mar 9, 2017
വെബ് ഡെസ്‌ക്‌

സിന്‍ഡിക്കറ്റ് ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാനേജര്‍-ലോ: എല്‍എല്‍ബി ബിരുദമാണ് യോഗ്യത. അഭിഭാഷകനായോ സിന്‍ഡിക്കറ്റ് ബാങ്കില്‍ ലോ ഓഫീസറായോ രണ്ടുവര്‍ഷ ജോലിപരിചയം.
2017 ജനുവരി ഒന്നിന് 21-35 വയസ്സ്.


മാനേജര്‍ ക്രെഡിറ്റ്(സിഎ):

ചാര്‍ട്ടേഡ് അക്കൌണ്ടന്റ് യോഗ്യത വേണം. ബാങ്കിങ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 2017 ജനുവരി ഒന്നിന് 21-35 വയസ്സ്.

മാനേജര്‍- സെക്യൂരിറ്റി:
ആര്‍മി/നേവി/എയര്‍ഫോഴ്സ് വിഭാഗങ്ങളില്‍ ഏതിലെങ്കിലും ഓഫീസര്‍ റാങ്കില്‍ കുറയാതെ  അഞ്ചുവര്‍ഷ ജോലിപരിചയം. അല്ലെങ്കില്‍ പൊലീസില്‍ എഎസ്പി/ഡിവൈഎസ്പി റാങ്കില്‍ കുറയാതെ അര്‍ധസൈനിക വിഭാഗങ്ങളില്‍ ഓഫീസര്‍ റാങ്കില്‍ കുറയാതെ അഞ്ചുവര്‍ഷ ജോലിപരിചയം. 2017 ജനുവരി ഒന്നിന് 25-45 വയസ്സ്.

ടെക്നിക്കല്‍ ഓഫീസര്‍: സിവില്‍: 50 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. എസ്സി/എസ്ടി, ഒബിസി, ഭിന്നശേഷിവിഭാഗത്തിന് 45 ശതമാനം മാര്‍ക്ക് മതി. 2017 ജനുവരി ഒന്നിന് 21-30 വയസ്സ്.

ടെക്നിക്കല്‍ ഓഫീസര്‍:- ഇലക്ട്രിക്കല്‍: 50 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. എസ്സി/എസ്ടി, ഒബിസി, ഭിന്നശേഷിവിഭാഗത്തിന് 45 ശതമാനം മാര്‍ക്ക് മതി. 2017 ജനുവരി ഒന്നിന് 21-30 വയസ്സ്.
www.syndicatebank.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 14 വരെ അപേക്ഷിക്കാം.