16 November Friday

മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ്നേഴ്സ്, പിആര്‍ഒ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

ആരോഗ്യകേരളം പദ്ധതിയില്‍ ഇടുക്കി, കൊല്ലം ജില്ലകളില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇടുക്കി ജില്ലയില്‍ സ്റ്റാഫ് നേഴ്സ്, ജെപിഎച്ച്എന്‍, അര്‍ബന്‍ ഹെല്‍ത്ത്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ഓഡിയോളജിസ്റ്റ്, പിആര്‍ഒ കം ലെയ്സണ്‍ ഓഫീസര്‍, ഡാറ്റാ മാനേജര്‍, കൌണ്‍സലര്‍മാര്‍, ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍, അക്കൌണ്ടന്റ് കം ഡിഇഒ, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തസ്തികകളിലാണ് ഒഴിവ്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ആരോഗ്യകേരളം വെബ്സൈറ്റില്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ആഗസ്ത് 12ന്. ഫോണ്‍: 04862-232221.
കൊല്ലം ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (എംബിബിഎസ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ (ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, പീഡിയാട്രിക്സ്), ഫിസിയോതെറാപിസ്റ്റ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലാണ് നിയമനം. ഇവയ്ക്കുള്ള അഭിമുഖം ആരോഗ്യകേരളം കൊല്ലം ജില്ലാ ഓഫീസില്‍ ആഗസ്ത് ഒമ്പതിന് നടക്കും. ഇതിനുപുറമെ പിആര്‍ഒ/ലെയ്സണ്‍ ഓഫീസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലേഡി ഹെല്‍ത്ത് വിസിറ്റര്‍ തസ്തികകളിലും ഒഴിവുണ്ട്. അഭിമുഖം ആരോഗ്യകേരളം കൊല്ലം ജില്ലാ ഓഫീസില്‍ ആഗസ്ത് പത്തിനാണ്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ആരോഗ്യകേരളം വെബ്സൈറ്റില്‍. ഫോണ്‍: 0474-2763763. website -: www.arogyakeralam.gov.in

പ്രധാന വാർത്തകൾ
Top