19 January Saturday

പിഎസ്‌സി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 30

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 30 രാത്രി 12. കാറ്റഗറി നമ്പർ 232/2018 മുതൽ 382/2018 വരെയുള്ള തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.  ഉദ്യോഗാർഥികൾ www.keralapsc.gov.inവഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. തുടർന്ന ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപ്ലോഡ്ചെയ്യുന്ന ഫോട്ടോ 2010 ഡിസംബർ 31നോ അതിനുശേഷമോ എടുത്തതാകണം. അപേക്ഷാഫീസ് നൽകേണ്ടതില്ല.

ഓൺസ്ക്രീൻ മാർക്കിങ്

കാലതാമസമില്ലാതെ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാൻ കഴിയുന്ന ഓൺസ്ക്രീൻ മാർക്കിങ് പിഎസ്സി മാർച്ച് മാസം തുടങ്ങും. ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണയം നടത്തുമ്പോൾ കാലതാമസമുണ്ടാകുന്നു. വിവരണാത്മകപരീക്ഷയുടെ ഉത്തരക്കടലാസ് സ്കാൻ ചെയ്ത് സ്ക്രീനിൽ പ്രദർശിപ്പിക്കും. സ്ക്രീനിന്റെ പകുതിഭാഗത്ത് ചോദ്യവും  മറുഭാഗത്ത് ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദർശിപ്പിക്കുക. ഇതുമൂലം വേഗത്തിൽ മൂല്യനിർണയം സാധ്യമാകും. ഒരേ പേപ്പർ ഒന്നിലധികം ആളുകൾ മൂല്യനിർണയം ചെയ്ത് കൃത്യത ഉറപ്പാക്കും. ഓൺലൈനായി പരീക്ഷ വ്യപാകമാക്കാനും പദ്ധതിയുണ്ട്.

 


പ്രധാന വാർത്തകൾ
Top