19 January Saturday

കോഴിക്കോട് ഐഐഎമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 11 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ജൂനിയർ അസി. 05, സ്റ്റോർസ് അസി. 01(എസ്‌സി), അസിസ്റ്റന്റ് 02, ടെക്നിക്കൽ അസി. 01(ഒബിസി), ജൂനിയർ എൻജിനിയർ(സിവിൽ) 01(എസ്‌സി), അക്കൗണ്ടന്റ് 01 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയർ അസി. , സ്റ്റോർസ് അസി. , അസിസ്റ്റന്റ് തസ്തികകളിൽ യോഗ്യത ബിരുദവും കംപ്യൂട്ടറിലുള്ള അറിവുമാണ്. ഉയർന്ന പ്രായം 35. ടെക്നിക്കൽ അസി. യോഗ്യത കംപ്യൂട്ടർ എൻജിനിറയിങ് ഡിപ്ലോമ. ജൂനിയർ എൻജിനിയർ(സിവിൽ) സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ, അക്കൗണ്ടന്റ് യോഗ്യത ബികോം, ബിബിഎ, ഇന്റർ സിഎ/ഐസി ഡബ്ല്യുഎ. ഉയർന്ന പ്രായം 35. www.iimk.ac.in വഴി ഓൺലൈനായി അപേഷിക്കാനുള്ള അവസാന തിയതി ജനുവരി 26. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം Senior Administrative Officer(HR), Indian Institute of  Mangement Kozhikode, IIM Kozhikode Campus P O, Kunnamangalamm, Kozhikode, Kerala 673570  എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കത്തക്കവിധം സ്പീഡ്പോസ്റ്റിലോ രജിസ്ട്രേഡായോ അയക്കണം.

 


പ്രധാന വാർത്തകൾ
Top