Top
24
Friday, November 2017
About UsE-Paper

വിവിധ റീജണില്‍ അപ്രന്റിസ്

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

സതേണ്‍ -354
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സതേണ്‍ റീജണില്‍ ട്രേഡ് അപ്രന്റിസിന്റെ ഒഴിവുണ്ട്. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് (ക്വാളിറ്റി കണ്‍ട്രോള്‍) വിഭാഗങ്ങളിലാണ് ഒഴിവ്. തമിഴ്നാട് ആന്‍ഡ് പോണ്ടിച്ചേരി-153, കര്‍ണാടക-69, കേരള-46, തെലങ്കാന-42, ആന്ധ്രപ്രദേശ്-44 എന്നിങ്ങനെ ആകെ 354 ഒഴിവാണുള്ളത്. ഒരുവര്‍ഷത്തേക്കാണ് നിയമനം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് വിഭാഗത്തില്‍ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തില്‍ ദ്വിവത്സര ഐടിഐയുമാണ് യോഗ്യത. ലബോറട്ടറി അസിസ്റ്റന്റിന് ഫിസിക്സ്/മാത്സ്/ കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയിലേതെങ്കിലുമൊന്നില്‍ ബിഎസ്സി. ജനറല്‍/ ഒബിസി വിഭാഗങ്ങള്‍ 50 ശതമാനം മാര്‍ക്കോടെയും എസ്സി/ എസ്ടി/ അംഗപരിമിതര്‍ 45 ശതമാനം മാര്‍ക്കോടെയും അപേക്ഷിക്കാനുള്ള യോഗ്യതാ പരീക്ഷ പാസാകണം. പ്രായം:18-24. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട് സൈസ് ഫോട്ടോയും അനുബന്ധരേഖകളും ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. അപേക്ഷിക്കേണ്ട അവസാനദിവസം നവംബര്‍ 18. എഴുത്ത് പരീക്ഷ ഡിസംബര്‍ മൂന്നിന് ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ്. വിശദവിവരം www.iocl.com ല്‍
ലഭിക്കും.
വെസ്റ്റേണ്‍- 395
വെസ്റ്റേണ്‍ റീജണില്‍ (മാര്‍ക്കറ്റിങ് ഡിവിഷന്‍) 395 ഒഴിവുണ്ട്. മഹാരാഷ്ട്ര-217, ഗുജറാത്ത്-102, ഗോവ-08, മധ്യപ്രദേശ്-54, ഛത്തീസ്ഗഡ്-11, ദാദര്‍ നഗര്‍ ഹവേലി-03 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 13. വിശദവിവരം www.iocl.com ല്‍.