Top
24
Friday, November 2017
About UsE-Paper

ഗ്രാമീണ്‍ ഡാക്സേവക് കേരളത്തില്‍ 1193

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക്സേവക്മാരുടെ നിയമനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കേരള സര്‍ക്കിളില്‍ തുടങ്ങി. ഒക്ടോബര്‍ 30നാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. അവസാനതിയതി നവംബര്‍ 29 ആണ്. കേരളത്തില്‍ 1193 ഉും രാജ്യത്താകെ 55,000 ഒഴിവുമാണുള്ളത്. ഫീസ് അടയ്ക്കേണ്ടത് ഹെഡ്പോസ്റ്റോഫീസ് വഴിയാണ്. പ്രായം:18-40. യോഗ്യത: പത്താം ക്ളാസ് പാസാകണം. കംപ്യൂട്ടറിലുള്ള അറിവ് പ്രധാനം.  പത്താം ക്ളാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. ഒരേ മാര്‍ക്ക് ലഭിക്കുന്ന ഒന്നിലധികം അപേക്ഷയില്‍ വയസ്സും പരിഗണിക്കും. ഒന്നാമത്തെ ചാന്‍സില്‍ പത്താം ക്ളാസ് പാസ്സാകുന്നവര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍ പഠിക്കാത്തവരും പരിചയമില്ലാത്തവരും ചുരുങ്ങിയത് 60 ദിവസത്തെ പരിശീലനം അംഗീകൃത കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേടി സര്‍ടിഫിക്കറ്റ് ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍നിന്നും ഇന്റര്‍വ്യുചെയ്താണ് നിയമനം നല്‍കുക. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും  ഡാക് സേവക്മാരുടെ സേവനം ലഭ്യമാക്കാനാണ് പുതിയ നിയമനം. ജിഡിഎസ് ബിപിഎം, മെയില്‍ ഡെലിവറര്‍, മെയില്‍ കാരിയര്‍, പാക്കര്‍ എന്നിങ്ങനെ നാലുവിഭാഗത്തിലാണ് ഡാക് സേവക്മാരുടെ സേവനം പ്രയോജനപ്പെടുത്തുക.വിശദവിവരം http://www.appost.in/gdsonline, www.indiapost.gov.in