Top
18
Saturday, November 2017
About UsE-Paper

സിന്‍ഡിക്കറ്റ് ബാങ്കില്‍ അഡ്വൈസര്‍

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

സിന്‍ഡിക്കറ്റ് ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗത്തില്‍ അഡ്വൈസറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് ആദ്യം നിയമനം നല്‍കുക.  പൊതുമേഖലാ ബാങ്കില്‍നിന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ തസ്തികയില്‍നിന്ന് വിരമിച്ചവരാകണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായം 62. ബംഗളൂരു ഗാന്ധിനഗറിലെ ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസിലായിരിക്കും നിയമനം. ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരവും അപേക്ഷാ ഫോറവും www.syndicatebank.in  ല്‍ ലഭിക്കും. അപേക്ഷാ ഫോറം ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച്  സ്കാന്‍ചെയ്ത് അനുബന്ധരേഖകള്‍സഹിതം horecruitments@syndicatebank.co.in ല്‍ നവംബര്‍ 14 നകം അയക്കണം.