10 December Monday

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസർ തസ്തികയിലേക്കും യോഗ്യത നൽകുന്ന യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്.www.cbsenet.nic.in www.cbsenet.nic.in എന്ന website വഴിഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് ആറുമുതൽ അപേക്ഷിക്കാം. അവസാന തിയതി ഏപ്രിൽ അഞ്ച്. ഭാഷാവിഷയങ്ങളുൾപ്പെടെ 84 വിഷയങ്ങളിലാണ് പരീക്ഷ. 91 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ.

പ്രധാന വാർത്തകൾ
Top