20 June Wednesday

തിരുവനന്തപുരത്ത് കരസേന റിക്രൂട്ട്മെന്റ് റാലി

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി ഏപ്രിൽ 18 മുതൽ 27 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാർക്ക് റാലിയിൽ പങ്കെടുക്കാം. അവിവാഹിതരായ പുരുഷന്മാർക്ക് പങ്കെടുക്കാം. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ  ടെക്നിക്കൽ, സോൾജ്യർ ക്ലർക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മാൻ, സോൾജ്യർ  ടെക്നിക്കൽ (നേഴ്സിങ് അസിസ്റ്റന്റ്) വിഭാഗങ്ങളിലായാണ് അവസരം. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ/ശാരീരിക യോഗ്യത സംബന്ധിച്ച്  വിശദവിവരം വെബ്സൈറ്റിലുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ മൂന്നിന് മുമ്പ് www.joinindianarmy.nic.  വഴി ഓൺലൈനായി രജിസ്റ്റർചെയ്യണം. ഏപ്രിൽ ഒമ്പതിനുശേഷം അഡ്മിറ്റ്കാർഡ് ഡൗൺലോഡ്ചെയ്ത് പ്രിന്റെടുക്കാം. അഡ്മിറ്റ് കാർഡുമായി റാലി ദിവസം പുലർച്ചെ നാലിന് സ്ഥലത്ത് റിപ്പോർട്ടുചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച സംശയനിവാരണത്തിന് തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. റാലിക്ക് പങ്കെടുക്കുന്നവർ പത്ത് രൂപ മുദ്രപത്രത്തിൽ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കണം. 18 വയസ്സിൽ താഴെയുള്ളവർ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712351762. ഇ‐മെയിൽ trivandrumaro@gmail.com

പ്രധാന വാർത്തകൾ
Top