21 June Thursday

എയർഇന്ത്യയിൽ 500 കാബിൻ ക്രൂ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

എയർ ഇന്ത്യയിൽ രണ്ട് റീജണുകളിലായി കാബിൻ ക്രൂവിന്റെ 500 ഒഴിവുണ്ട്. ഡൽഹി ആസ്ഥാനമായ നോർത്തേൺ റീജണിൽ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റീജണിൽ 50 ഒഴിവുമാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവിവാഹിതരാകണം. ഏതെങ്കിലും ഒരു റീജണിലേക്കേ അപേക്ഷിക്കാവൂ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ആദ്യം കരാറടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. പ്രായം: 18‐35.  യോഗ്യത പ്ലസ്ടുവും കുറഞ്ഞത് ഒരു വർഷത്തെ കാബിൻ ക്രൂജോലി പരിചയവും. എയർബസ്/ ബോയിങ് ഫാമിലി എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്ഇപി ഉണ്ടാകണം. വിദേശ എയർലൈനുകളിൽ ജോലിപരിചയമുളവർ എസ്ഇപി ക്ക് പകരമുള്ള രേഖകൾ നൽകണം. സ്ത്രീക്ക് 160 സെന്റീമീറ്ററും പുരുഷന് 172 സെന്റി മീറ്ററും ഉയരം വേണം. എസ്സി/എസ്ടി ക്ക് 2.5 സെന്റീമീറ്റർ വരെ ഇളവുണ്ട്. ഉയരത്തിന് ആനുപാതികമായ തൂക്കം. അപേക്ഷാ ഫീസ് 1000രൂപ (എസ്സി/എസ്ടിക്ക് ഫീസില്ല). എയർ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തിൽ ഡൽഹിയിൽ /മുംബൈയിൽ മാറാവുന്ന വിധത്തിൽ ഡിഡിയായാണ്് ഫീസടയ്ക്കേണ്ടത്. ശാരീരികക്ഷമത, എഴുത്ത്പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ  www.airindia.in  എന്ന website ലുണ്ട്. പാസ്പോർട്സൈസ് ഫോട്ടോ, മെഡിക്കൽ സർടിഫിക്കറ്റ് തുടങ്ങിയവ അപ്ലോഡ്ചെയ്യണം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 12.
 

പ്രധാന വാർത്തകൾ
Top