Top
18
Monday, December 2017
About UsE-Paper

ഐഎസ്ആര്‍ഒയില്‍ 8 തസ്തിക

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല, ബംഗളൂരു എന്നിവിടങ്ങളിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ എട്ട് തസ്തികകളില്‍ 17 ഒഴിവുണ്ട്. ടെക്നിക്കല്‍ അസിസ്റ്റന്റ്(മെക്കാനിക്കല്‍)- 04, ഫോട്ടോഗ്രാഫി- 01, ഇലക്ട്രിക്കല്‍- 02, ഹിന്ദി ടൈപ്പിസ്റ്റ്- 01, ഫിറ്റര്‍- 05, ഇലക്ട്രോണിക് മെക്കാനിക്- 02,  ഫയര്‍മാന്‍ എ-01, കാറ്റിങ് അറ്റന്‍ഡന്റ് എ - 01. ടെക്നിക്കല്‍ അസിസ്റ്റന്റിന് യോഗ്യത ബന്ധപ്പെട്ടവിഷയത്തില്‍ ഒന്നാം ക്ളാസ്സോടെ ഡിപ്ളോമ. ഹിന്ദി ടൈപ്പിസ്റ്റ് യോഗ്യത ഒന്നാം ക്ളാസ്സോടെ ബിരുദം. ഹിന്ദി ഒരുവിഷയമായോ മാധ്യമമായോ മെട്രിക്കുലേഷന്‍/ ഡിഗ്രി തലത്തില്‍ പഠിക്കണം. ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് തസ്തികയില്‍ യോഗ്യത എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി, ഫയര്‍മാന്‍ എ തസ്തികയില്‍ യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. കാറ്ററിങ് അറ്റന്‍ഡന്റ് തസ്തികയില്‍ യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം.ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 18. വിശദവിവരം www.lpsc.gov.inwww.lpsc.gov.in