Top
19
Tuesday, December 2017
About UsE-Paper

കേരള ജുഡീഷ്യല്‍ സര്‍വീസില്‍ 13 ജഡ്ജ്

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

കേരള ജുഡീഷ്യല്‍ സര്‍വീസില്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് തെരഞ്ഞെടുപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 13 ഒഴിവുണ്ട്. റഗുലര്‍/എന്‍സിഎ നിയമനമാണ്.  റിക്രൂട്ട്മെന്റ് നമ്പര്‍ 23/2017 ഒഴിവ്- 04, റഗുലര്‍ നിയമനമാണ്. റിക്രൂട്ട്മെന്റ് നമ്പര്‍ 20/2017, ഒഴിവ്- 01(എസ്ടി, നാലാം പുനഃ വിജ്ഞാപനം), റിക്രൂട്ട്മെന്റ് നമ്പര്‍ 21/2017, ഒഴിവ്- 01. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍, മൂന്നാം പുനഃവിജ്ഞാപനം). റിക്രൂട്ട്മെന്റ് നമ്പര്‍ 22/2017, ഒഴിവ്- 07(എസ്സി, ഹിന്ദു നാടാര്‍, മുസ്ളിം, ലാറ്റിന്‍ കാത്തലിക്/ ആംഗ്ളോ ഇന്ത്യന്‍, വിശ്വകര്‍മ, ഈഴവ, തീയ, ബില്ലവ, ഒന്നാം പുനഃവിജ്ഞാപനം. യോഗ്യത: കുറഞ്ഞത് ഏഴുവര്‍ഷം അഭിഭാഷകനായി  പ്രാക്ടീസ് ചെയ്യുന്നവരാകണം.  സദ്സ്വഭാവികളും ആരോഗ്യമുള്ളവരുമാകണം. പ്രായം: 35-45. അര്‍ഹര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത് പരീക്ഷ, വൈവ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 
ഫോട്ടോയും ഒപ്പും സ്കാന്‍ചെയ്ത് അപ്ലോഡ്ചെയ്യണം. തുടര്‍ന്ന് അപേക്ഷ പൂരിപ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് അയക്കേണ്ടതില്ല. മറ്റ് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ The Registrar General, High Court of Kerala, Eranakulam, Kochi-682031 എന്ന വിലാസത്തില്‍ ജനുവരി 22 നുള്ളില്‍ ലഭിക്കണം. തപാലായോ നേരിട്ടോ സമര്‍പ്പിക്കാം. ജനുവരി 11ന് ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കണം. വിശദവിവരം www.hckrecruitment.nic.inwww.hckrecruitment.nic.inല്‍.