19 November Monday

അല്‍ അമീന്‍ കോളേജില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

അല്‍ അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള ആലുവ എടത്തല അല്‍ അമീന്‍ കോളേജില്‍ വിവിധ ഒഴിവുകളിലേക്ക് (ഓപ്പണ്‍ ക്വോട്ട) അപേക്ഷ ക്ഷണിച്ചു. എല്‍ഡി ക്ളര്‍ക്ക്- മൂന്ന്. എല്‍ഡി സ്റ്റോര്‍ കീപ്പര്‍- ഒന്ന്, ഓഫീസ് അറ്റന്‍ഡന്റ് - മൂന്ന്, ലൈബ്രേറിയന്‍ (യുജിസി-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. വയസ്സ്, യോഗ്യത, ശമ്പളസ്കെയില്‍ എന്നിവ കേരള സര്‍ക്കാരിന്റെയും യുജിസിയുടെയും മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. അപേക്ഷാ ഫോറം ഇടപ്പള്ളി അല്‍ അമീന്‍ പബ്ളിക് സ്കൂളിലുള്ള ട്രസ്റ്റ് ഓഫീസില്‍നിന്ന് ലഭിക്കും. അപേക്ഷാ ഫീസ് 300 രൂപയാണ്. തപാലില്‍ വേണ്ടവര്‍ 350 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്‍ അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് എന്നപേരില്‍ എസ്ബിഐയില്‍ മാറാവുന്നരീതിയിലെടുക്കണം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം സപ്തംബര്‍ 27 നകം ട്രസ്റ്റ് ഓഫീസില്‍ ലഭിക്കണം. റാങ്ക് ലിസ്റ്റിന് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. വിലാസം: അല്‍ അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്(രജി.), ഇടപ്പള്ളി, കൊച്ചി-682024. ജൂണ്‍ 10, 2015ന്റെ പത്രപരസ്യപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പ്രധാന വാർത്തകൾ
Top