22 November Thursday

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റെസിഡന്റ് / ട്യൂട്ടര്‍ തസ്തികകളില്‍ ഒഴിവുണ്ട്. പ്രൊഫസര്‍ തസ്തികയില്‍ അനാട്ടമി,  ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മോകോളജി, പാത്തോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്യൂണിറ്റി മെഡിസിന്‍, ചെസ്റ്റ് ആന്‍ഡ് ടിബി, ഒഫ്താല്‍മോളജി, ഇഎന്‍ടി, അനസ്തീഷ്യോളജി ആന്‍ഡ് റേഡിയോളജി വിഭാഗങ്ങളിലാണ് ഒഴിവ്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പാത്തോളജി, കമ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, സൈക്യാട്രി, ഒബിജി, ഓര്‍ത്തോപീഡിക്സ്, ഇഎന്‍ടി, പീഡിയാട്രിക്സ്,  അനസ്തീഷ്യോളജി ആന്‍ഡ് റേഡിയോളജി വിഭാഗങ്ങളിലാണ് ഒഴിവ്.
അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് തസ്തികയില്‍ഫോറന്‍സിക് മെഡിസിന്‍, കമ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ചെസ്റ്റ് ആന്‍ഡ് ടിബി, ഡെര്‍മറ്റോളജി, ഒബിജി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, പീഡിയാട്രിക്സ്,  അനസ്തീഷ്യോളജി ആന്‍ഡ് റേഡിയോളജി വിഭാഗങ്ങളിലാണ് ഒഴിവ്. ജൂനിയര്‍ റെസിഡന്റ്/ട്യൂട്ടേഴ്സ് തസ്തികയില്‍ ക്ളിനിക്കല്‍ ആന്‍ഡ് നോണ്‍ ക്ളിനിക്കല്‍ വിഭാഗത്തിലാണ് ഒഴിവ്. അപേക്ഷ അയക്കേണ്ട ഇ-മെയില്‍ വിലാസം: hrd@aamc.org.in. Ph: 04862223000

പ്രധാന വാർത്തകൾ
Top