12 December Wednesday

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

നോർത്ത്   വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. അജ്മീർ ഡിവിഷൻ 420 , ബിക്കനർ 412, ജയ്പുർ 503, ജോഡ്പുർ 410, ബിടിസി കാരിജ് അജ്മീർ 166, ബിടിസി ലോക്കോ അജ്മീർ 57, കാരിജ് വർക്ഷോപ്പ് ബിക്കനർ 37, കാരിജ് വർക്ഷോപ് ജോഡ്പുർ 85 എന്നിവിടങ്ങളിലായി 2090 ഒഴിവുണ്ട്. ഇലക്ട്രീഷ്യൻ,കാർപന്റർ, പെയിന്റർ, മാസൺ, പൈപ്പ് ഫിറ്റർ, ഡീസൽ മെക്കാനിക്, വയർമാൻ, മെക്കാനിക്(കേബിൾ ജോയിനിങ്), ഇലക്ട്രോണിക് മെക്കാനിക്, വെൽഡർ, ബ്ലാക്സ്മിത്ത് ഫിറ്റർ, കംപ്യൂട്ടർ നെറ്റ് വർകിങ് ടെക്നീഷ്യൻ സ്റ്റെനോ ഹിന്ദി (ജനറൽ അഡ്മിനിസ്ട്രേഷൻ), ടെക്നീഷ്യൻ (വിവിധ ട്രേഡുകൾ), എംഎംടിഎം തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, ഐടിഐ സർടിഫിക്കറ്റും. മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. പ്രായം 15‐24. 2018 ഡിസംബർ 30നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. രജിസ്ട്രേഷൻ തുടങ്ങി.http://www.rrcjaipur.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30. വിശദവിവരം  website ൽ.

നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുണ്ട്. മെക്കാനിക്കൽ വർക്ഷോപ്പ ഗോരഖ്പൂർ 203, സിഗ്നൽ വർക്ഷോപ് ഗോരഖ്പൂർ 63, ബ്രിഡ്ജ് വർക്ഷോപ് 35, ഡീസൽ ഷെഡ്  ഇസത്നഗർ 60, കാരിജ് ആൻഡ് വാഗൺ ഇസത്നഗർ 64, കാരിജ് ആൻഡ് വാഗൺ ലക്നൗ ജങ്ഷൻ 155, ഡീസൽ ഷെഡ് 90, കാരിജ് ആൻഡ് വാഗൺ വാരാണസി 75 എന്നിങ്ങനെ ആകെ 745 ഒഴിവുണ്ട്. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്.യോഗ്യത 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, ഐടിഐ സർടിഫിക്കറ്റും. മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.പ്രായം 15‐24. 2018 ഡിസംബർ 29നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  www.ner.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 29. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
Top