Top
18
Wednesday, October 2017
About UsE-Paper

തീരസംരക്ഷണസേനയില്‍ നാവിക്

Saturday Jun 3, 2017
വെബ് ഡെസ്‌ക്‌

കോസ്റ്റ്ഗാര്‍ഡില്‍ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം. എസ്സി/എസ്ടി, ദേശീയതലത്തില്‍ മികവുതെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം സ്റ്റാഫിന്റെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
2017 ഒക്ടോബര്‍ ഒന്നിന് 18-22 വയസ്സ്. 1995 ഒക്ടോബര്‍ ഒന്നിനും 1999 സെപ്തംബര്‍ 30നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.

ഉയരം 157 സെ.മീ.  നെഞ്ച് വികാസം അഞ്ച് സെ.മീ.  പ്രായത്തിനനുസരിച്ച് തൂക്കം. മികച്ച കാഴ്ചശക്തി വേണം.
www.joinindiancoastguard.gov.in  വെബ്സൈറ്റിലൂടെ മൂന്നിനും ഒമ്പതിനും ഇടയ്ക്ക് അപേക്ഷിക്കാം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!