26 September Wednesday

അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്‌തിക: റിസള്‍ട്ട് പ്രഖ്യപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 2, 2018

തിരുവനന്തപുരം > കൃഷി വകുപ്പിലെ അഗ്രികള്‍ച്ചറല്‍  അസിസ്റ്റന്റമാരില്‍ നിന്ന് അഗ്രികള്‍ചറല്‍ ഓഫീസര്‍ തസ്തികയ്ക്കു വേണ്ടി നടത്തിയ യോഗ്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മാര്‍ക്ക് ലിസ്റ്റ് പിഎസിസി വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ ഒഴിവാക്കി
2018 മെയ് 19 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒഎംആര്‍ പൊതുപരീക്ഷയില്‍ നിന്ന്  കാറ്റഗറി നമ്പര്‍ 385/2017 പ്രകാരം എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) തസ്തിക ഒഴിവാക്കിയിരിക്കുന്നു. 


ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 407/2017 പ്രകാരം സാമൂഹികനീതി വകുപ്പില്‍ നഴ്‌സറി ടീച്ചര്‍ തസ്തികയ്ക്ക് 2018 മെയ് 4 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 550/2014 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡയറിയിംഗ് (മില്‍ക്ക് പ്രൊഡക്ട്‌സ്) തസ്തികയിലേയ്ക്ക്് 2018 മെയ് 15 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പ്രായോഗിക പരീക്ഷ
കാറ്റഗറി നമ്പര്‍ 657/2014 പ്രകാരം സംസ്ഥാന ജലഗതാഗത വകുപ്പില്‍ വെല്‍ഡര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷ 2018 മെയ് 3 മുതല്‍ 10 വരെ തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയില്‍ വച്ച് നടത്തുന്നതാണ്. പ്രായോഗിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഡിക്‌ടേഷന്‍ ടെസ്റ്റ്

കാറ്റഗറി നമ്പര്‍ 341/2014 പ്രകാരം ആട്ടോകാസ്റ്റ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് നാല്, കാറ്റഗറി നമ്പര്‍ 50/2015 പ്രകാരം കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്ക് 2018 മെയ് 8 ന് രാവിലെ 10.30 മുതല്‍ 12.05 വരെ നടക്കുന്ന ഡിക്‌ടേഷന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കായിക ക്ഷമതാ പരീക്ഷ
കാറ്റഗറി നമ്പര്‍ 69/2017 പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2018 മെയ് 7 മുതല്‍ 14 വരെ രാവിലെ 6 മണി മുതല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച്  നടത്തുന്നതാണ്.
 
അറിയിപ്പ്
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചരിത്രം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിലേക്കായി പിഎസ്‌സിയുടെ ചരിത്രം സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍, ആധികാരിക ലേഖനങ്ങള്‍, വിശേഷാല്‍ പതിപ്പുകള്‍, ആനുകാലികങ്ങള്‍, ഫോട്ടോകള്‍ എന്നിവ കൈവശമുള്ളവര്‍ ആയത് വിവരശേഖരണത്തിന് ഉപയോഗിക്കുന്നതിനുവേണ്ടി പിഎസ്‌സി പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ലഭ്യമാക്കി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചരിത്രരചനയുമായി  സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(ഫോണ്‍: 0471 2546270)
 


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top