16 November Friday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് (കാറ്റഗറി നമ്പർ 90/17), വൊക്കേഷണൽ ഇൻസ്ട്രക്ടർ മെയിന്റനൻസ് ആൻഡ് റിപ്പയർ ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ് (കാറ്റഗറി നമ്പർ 88/2017), വൊക്കേഷണൽ ഇൻസ്ട്രക്ടർ ഫിസിക്കൽ എഡ്യുക്കേഷൻ (കാറ്റഗറി നമ്പർ 92/2017), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി (കാറ്റഗറി നമ്പർ 329/2017), കെൽപാം‐ൽ ലെയ്സൺ ഓഫീസർ‐ കം‐ അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ,  എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (സർവീസ് ക്വാട്ട‐കാറ്റഗറി നമ്പർ 188/2016), വുമൺ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 501/2017) ശാരീരികക്ഷമതാ പരീക്ഷക്ക് (എൻഡ്യുറൻസ് ടെസ്റ്റ്) മുന്നോടിയായുള്ള ചുരുക്കപ്പട്ടിക എന്നിവ പ്രസിദ്ധീകരിക്കാൻ  PSC   തീരുമാനിച്ചു.
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വകുപ്പിൽ മെഡിക്കൽ ഓഫീസർ (പഞ്ചകർമ) ഒന്നാം എൻസിഎ‐എൽസി/എഐ (കാറ്റഗറി നമ്പർ 504/2017), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ‐ മലയാളം‐പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം),  കോഴിക്കോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (മൂന്നാം എൻസിഎ‐എസ്ഐയുസി നാടാർ‐കാറ്റഗറി നമ്പർ 177/2017) ഇന്റർവ്യു നടത്തും.
തിരുവനന്തപുരം ജില്ലയിൽ ഗവ. ആയുർവേദ കോളേജിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 418/2017), കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട്  ജില്ലകളിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 194/2017) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.


ഇന്റർവ്യു
കാറ്റഗറി നമ്പർ 660/2012  പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സ്റ്റഡീസ്) മലയാളം മീഡിയം തസ്തികക്ക്  ഏപ്രിൽ 27 വരെ PSC പാലക്കാട് ജില്ലാ ഓഫീസിലും കാറ്റഗറി നമ്പർ 539/2014  സാങ്കേതിക വിദ്യാഭ്യാസ (എൻജിനിയറിങ് കോളേജുകൾ) വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് തസ്തികക്ക് ഏപ്രിൽ 04, 05, 06, 11 തിയതികളിൽ തിരുവനന്തപുരം PSC  ആസ്ഥാന ഓഫീസിലും ഇന്റർവ്യു നടത്തും.  കൂടുതൽ വിവരങ്ങൾക്ക് ഒടിആർ പ്രൊഫൈലിൽ.


ഓൺലൈൻ പരീക്ഷ
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ അഗ്രിക്കൾചർ (നേഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിങ്‐പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക തെരഞ്ഞെടുപ്പ് കാറ്റഗറി നമ്പർ 420/2017)  തസ്തികക്ക്  ഏപ്രിൽ 10 ന് രാവിലെ 10.00 മുതൽ 12.15 വരെ എറണാകുളത്തെ പരീക്ഷാ കേന്ദ്രത്തിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.


ഒഎംആർ പരീക്ഷ
കാറ്റഗറി നമ്പർ 231/2016 തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (ഹിന്ദി), കാറ്റഗറി നമ്പർ 286/2017 പാർട്ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പർ 277/2017 ഫുൾടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികകൾക്ക്  ഏപ്രിൽ രണ്ടിന് രാവിലെ 10.30 മുതൽ 12.15 വരെയും കാറ്റഗറി നമ്പർ 120/2017  വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, കാറ്റഗറി നമ്പർ 659/2017  എക്സൈസ് വകുപ്പിൽ ഡ്രൈവർ, കാറ്റഗറി നമ്പർ 244/2017 ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ  തസ്തികകൾക്ക്  ഏപ്രിൽ നാലിന് രാവിലെ 10.30 മുതൽ 12.15 വരെയും കാറ്റഗറി നമ്പർ 111/2017  കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ പ്ലംബർ തസ്തികയിലേക്ക് ഏപ്രിൽ ആറിന്് രാവിലെ 10.30 മുതൽ 12.15 വരെയും കാറ്റഗറി നമ്പർ 339/2017 കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് ഏപ്രിൽ ഒമ്പതിന് രാവിലെ 10.30 മുതൽ 12.15 വരെയും  നടക്കുന്ന ഒഎംആർ പൊതുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒടിആർ  പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 214/2016  ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പക്ടർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്നിന് തിരുവനന്തപുരം PSC ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ ഇൻഡ്യൻ മെഡിക്കൽ സർവീസ് വകുപ്പിൽ കാറ്റഗറി നമ്പർ 91/2016 പ്ലംബർ/ പ്ലംബർ‐ കം‐ ഓപറേറ്റർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക്  ഏപ്രിൽ നാലിന് രാവിലെ ഒമ്പതുമുതൽ തിരുവനന്തപുരം ജില്ലാ പിഎസ്സി ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കാറ്റഗറി നമ്പർ 504/2016 കേരള സിറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വർക്ക് ഏപ്രിൽ നാല് മുതൽ അഞ്ച്വരെ തിരുവനന്തപുരം പിഎസ്സി ആസ്ഥാനഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോകെമിസ്ട്രി തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 10,11 തിയതികളിൽ തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കാറ്റഗറി നമ്പർ 415/2013 തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടന്മാരിൽനിന്നു മാത്രം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ പത്ത് മുതൽ 13 വരെ രാവിലെ ഒമ്പതുമുതൽ തിരുവനന്തപുരം ജില്ലാ PSC  ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

പ്രധാന വാർത്തകൾ
Top