13 December Thursday

ഋഷികേശ് എഐഐഎംഎസിൽ ഫാക്കൽറ്റി

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ  വിവിധ പഠനവകുപ്പുകളിൽ അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡീഷണൽപ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ആകെ 217 ഒഴിവാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ 30. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കണം. അനുബന്ധരേഖകളും അതിന്റെ  സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം ഇവ ഇന്റർവ്യുവിന് ഹാജരാക്കണം. ഋഷികേശ് എഐഐഎംഎസിൽ ആയിരിക്കും ഇന്റർവ്യു. അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡീഷണൽപ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ യോഗ്യത എംബിബിഎസ്/ ബിഡിഎസ്, എംഡി/ എംഎസ്/ എംഡിഎസ്. നോൺ മെഡിക്കൽ വിഭാഗത്തിന് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം,ഡോക്ടറേറ്റ്. വിശദവിവരത്തിന്  www.aiimsrishikesh.edu.inwww.aiimsrishikesh.edu.in

പ്രധാന വാർത്തകൾ
Top