22 October Monday

പുരുഷ, വനിതാ പൊലീസ് ഉള്‍പ്പെടെ 107 തസ്തിക: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

സിവില്‍ പൊലീസ് ഓഫീസര്‍ (പൊലീസ് കോണ്‍സ്റ്റബിള്‍ -കാറ്റഗറി നമ്പര്‍ 657/2017-ആംഡ് പൊലീസ് ബറ്റാലിയന്‍, പൊലീസ്), വനിതാ പൊലീസ് ഓഫീസര്‍ (വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ കാറ്റഗറി നമ്പര്‍ 653/2017 വനിതാപൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് ബറ്റാലിയന്‍, പൊലീസ്) ഉള്‍പ്പെടെ  107 തസ്തികകളില്‍ PSC അപേക്ഷ ക്ഷണിച്ചു. പുതുക്കിയ യോഗ്യത, പ്രായപരിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുക. പ്രായം 18-26, യോഗ്യത: പ്ളസ്ടുവാണ്. അപേക്ഷ ക്ഷണിച്ച മറ്റു തസ്തികകള്‍ ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍- കാറ്റഗറി നമ്പര്‍ 621/2017-ഒന്നാം എന്‍സിഎ വിജ്ഞാപനം-വനം), -മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി (കാറ്റഗറി നമ്പര്‍ 560/2017), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (561/2017), കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജേണലിസം, സെക്രട്ടറി ബ്ളോക്ക് പഞ്ചായത്ത് ഗ്രാമവികസനം(കാറ്റഗറി നമ്പര്‍ 567/2017), റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 576/2017 ആരോഗ്യം), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/2017 വനം) തുടങ്ങിയവയാണ്.

കെഎഎസ് ഇന്ന് നിലവില്‍വരും
കേരള അഡ്മിനിസ്ട്രേറ്റീവ്  സര്‍വീസ് (കെഎഎസ്) ജനുവരി ഒന്നിന് നിലവില്‍ വരും. ഇതിന്റെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍ക്കാറിന്റെ പുതുവത്സരസമ്മാനമായി കെഎഎസ് നിലവില്‍വരുമ്പോള്‍ ഭരണസംവിധാനത്തില്‍ പുതിയമാറ്റമാണുണ്ടാകുന്നത്. സര്‍ക്കാര്‍ നയങ്ങള്‍, പദ്ധതികള്‍ നടപ്പാക്കാന്‍  വൈദഗ്ധ്യമുള്ള ഫലപ്രദമായ ഉദ്യോഗസ്ഥസംവിധാനത്തെ സൃഷ്ടിക്കുകയാണ് കെഎഎസിന്റെ ലക്ഷ്യം.

പ്രധാന വാർത്തകൾ
Top