15 November Thursday

കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ രണ്ട് എന്‍സിഎ വിജ്ഞാപനങ്ങളിലായി എട്ട് ഒഴിവുണ്ട്. നാലാം എന്‍സിഎ വിജ്ഞാപനം ( നമ്പര്‍ 18/ 2017) എസ്സി-02, മുസ്ളിം-01 എന്നിങ്ങനെയും ഒന്നാം എന്‍സിഎ വിജ്ഞാപനം(നമ്പര്‍ 19/2017) ലത്തീന്‍ കത്തോലിക് ആന്‍ഡ് ആംഗ്ളോ ഇന്ത്യന്‍-01, എസ്സി-01, മുസ്ളിം-02, ഈഴവ, തിയ/ ബില്ലവ-01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബിരുദവും ടൈപ്പ് റൈറ്റിങ് (ഇംഗ്ളീഷ്), ഷോര്‍ട്ഹാന്‍ഡ്(ഇംഗ്ളീഷ്) എന്നിവയില്‍ കെജിടിഇ(ഹയര്‍)/ തത്തുല്യം. ഓണ്‍ലൈന്‍ വഴി രണ്ട് ഘട്ടങ്ങളിലായി അപേക്ഷിക്കണം. ഒന്നാം ഘട്ടം അവസാന തിയതി ജനുവരി രണ്ട് രണ്ടാം ഘട്ടം- ജനുവരി 15. വിശദവിവരം www.hckrecruitment.nic.in

പ്രധാന വാർത്തകൾ
Top