20 April Friday

എന്‍എല്‍സി ഇന്ത്യയില്‍ 460 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 460 ഒഴിവുണ്ട്. ഗ്രാജുവേറ്റ് അപ്രന്റിസ്: മെക്കാനിക്കല്‍എന്‍ജിനിയറിങ്- 65, ഇലക്ട്രിക്കല്‍- 65, സിവില്‍- 20, ഇന്‍സ്ട്രുമെന്റേഷന്‍- 10, കെമിക്കല്‍- 10, മൈനിങ്- 15, കംപ്യൂട്ടര്‍ സയന്‍സ്- 15, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- 10  ടെക്നീഷ്യന്‍ അപ്രന്റിസ്: മെക്കാനിക്കല്‍എന്‍ജിനിയറിങ്- 90, ഇലക്ട്രിക്കല്‍- 75, സിവില്‍- 25, ഇന്‍സ്ട്രുമെന്റേഷന്‍- 10, കെമിക്കല്‍- 10, മൈനിങ്- 15, കംപ്യൂട്ടര്‍ സയന്‍സ്- 15, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- 10 എന്നിങ്ങനെയാണ് ഒഴിവ്. www.nlcindia.comwww.nlcindia.com വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി അഞ്ച്.  നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍. ആന്ധ്രപ്രദേശ്, കേരളം, തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം പ്രിന്റെടുത്ത് അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം Deputy General Manager, Learning and Development Centre, NLC India Limited, Block 20 Neyveli-607803 എന്ന വിലാസത്തില്‍ ജനുവരി പത്തിനകം ലഭിക്കണം.

പ്രധാന വാർത്തകൾ
Top