19 November Monday

ദക്ഷിണ നാവിക കമാന്‍ഡില്‍ 71 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2015

കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്ത് വിവിധ തസ്തികകളിലായി 71 ഒഴിവ്.
പ്ളേറ്റര്‍ 1 ഒഴിവ്, മില്‍റൈറ്റ് ഫിറ്റര്‍ 2 ഒഴിവ്, മെഷിനിസ്റ്റ് 5, ഐസിഇ ഫിറ്റര്‍ 1, ഷിപ്റൈറ്റ് 7, റിഗ്ഗര്‍ 6, ബ്ളാക്സ്മിത്ത് 3, ഇലക്ട്രോണിക് ഫിറ്റര്‍ 4, ഇന്‍സ്ട്രുമെന്റ് ഫിറ്റര്‍ 2, പെയിന്റര്‍ 7, വെല്‍ഡര്‍ എസ്കെ 2 ഒഴിവ്,  ഫിറ്റര്‍ ആമമെന്റ് 1 ഒഴിവ്:
ഈ തസ്തികകള്‍ക്ക് എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇംഗ്ളീഷ് ഭാഷയിലെ പരിജ്ഞാനവും. അതത് ട്രേഡില്‍ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ആര്‍മി/നേവി/എയര്‍ഫോഴ്സ് എന്നിവയുടെ ടെക്നിക്കല്‍ ബ്രാഞ്ചില്‍ കുറഞ്ഞത് രണ്ടുവര്‍ഷ ജോലിപരിചയമുള്ള മെക്കാനിക്/തത്തുല്യം.

ഫയര്‍മാന്‍: ആറ് ഒഴിവ്
എസ്എസ്എല്‍സി പാസാകണം. മികച്ച ശാരീരികക്ഷമതയും വേണം. ഉയരം 165 സെ.മീ. നെഞ്ചളവ് 81.5 സെ.മീ. വികസിപ്പിക്കുമ്പോള്‍ 85 സെ.മീ. ഭാരം 50 കിലോഗ്രാം. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികക്ഷമതാ പരിശോധനകളില്‍ വിജയിക്കണം.

സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍: 14 ഒഴിവ്.
എസ്എസ്എല്‍സി പാസാകണം. ഭാരവാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് വേണം. അറ്റകുറ്റപ്പണി അറിയണം. ഭാരവാഹനങ്ങള്‍ ഓടിച്ച് ഒരുവര്‍ഷ ജോലിപരിചയം.

വാര്‍ഡ് സഹായികള്‍: ഒരു ഒഴിവ്.
എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. അതത് ട്രേഡില്‍ ജോലി പരിചയം. ഹിന്ദി ഭാഷയിലെ അറിവ് അഭിലഷണീയം.
ബെയറര്‍: മൂന്ന് ഒഴിവ്.
എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. ട്രേഡില്‍ ആറുമാസ ജോലിപരിചയം.
സിനിമാ പ്രൊജക്ഷനിസ്റ്റ്: ഒരു ഒഴിവ്.
എസ്എസ്എല്‍സിയും ബന്ധപ്പെട്ട മേഖലയില്‍ അതത് സംസ്ഥാന സര്‍ക്കാര്‍/മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ നല്‍കുന്ന ലൈസന്‍സും വേണം. അതത് ട്രേഡ്/മേഖലയില്‍ രണ്ടുവര്‍ഷ ജോലിപരിചയം.
ബ്യൂഗ്ളര്‍ ഇന്‍സ്ട്രക്ടര്‍: ഒരു ഒഴിവ്.
എസ്എസ്എല്‍സിയും മ്യൂസിക്കല്‍ അറിവും  (From staff notation)- വേണം.  സായുധസേനകളില്‍ ബ്യൂഗ്ളര്‍ കോര്‍ണറ്റ് /ട്രംപറ്റ് പ്ളേയറായി നാലുവര്‍ഷ ജോലിപരിചയം.
ഫിറ്റര്‍ ആമമമെന്റ്: രണ്ട് ഒഴിവ്.
എസ്എസ്എല്‍സിയും ഇംഗ്ളീഷ്ഭാഷയില്‍ അറിവും. അതത് ട്രേഡില്‍ അപ്രന്റീസ്ഷിപ് ട്രെയ്നിങ്ങും കഴിയണം. അല്ലെങ്കില്‍ ആര്‍മി/നേവി/എയര്‍ഫോഴ്സ് എന്നിവയുടെ ടെക്നിക്കല്‍ ബ്രാഞ്ചില്‍ കുറഞ്ഞത് രണ്ടുവര്‍ഷ ജോലിപരിചയമുള്ള മെക്കാനിക്/തത്തുല്യം.
 
ടെലിഫോണ്‍ ഓപ്പറേറ്റര്‍: രണ്ട് ഒഴിവ്:
ഇംഗ്ളീഷ് നിര്‍ബന്ധവിഷയമായി പഠിച്ച് എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. പിബിഎക്സ് ബോര്‍ഡ് കൈകാര്യംചെയ്തുള്ള അറിവ്. ഇംഗ്ളീഷില്‍ നന്നയി സംസാരിക്കാനുള്ള കഴിവ് അഭിലഷണീയം.
എല്ലാ തസ്തികയ്ക്കും പ്രായപരിധി 18–25 വയസ്സ്. സഹായിക തസ്തികയ്ക്ക് 18–40 വയസ്സ്.
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫോട്ടോയും സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം  31നകം The Flag Offficer Commanding in Chief, (For SO (CRC)), Head Quarters, Soutern Naval Command,  Kochi 682 004 എന്ന വിലാസത്തില്‍  ലഭിക്കണം. വിവരം www.indiannavy.nic.in  വെബ്സൈറ്റിലും ഡിസംബര്‍ 12–18 ലക്കം എംപ്ളോയ്മെന്റ് ന്യൂസിലും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top