14 December Friday

സഞ്ജീവനം ആയുർവേദ ആശുപത്രിയുമായി എവിഎ ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കൊച്ചി > ആയുർവേദ സോപ്പ്  മെഡിമിക്‌സ്, ഭക്ഷ്യോൽപ്പന്ന ബ്രാൻഡ്  മേളം, പ്രകൃതി ദത്ത സൗന്ദര്യവർധക ബ്രാൻഡ്  കേത്ര എന്നിവയുടെ നിർമാതാക്കളായ എവിഎ ഗ്രൂപ്പ് സമ്പൂർണ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രി ആരംഭിക്കും. സഞ്ജീവനം ആയുർവേദ ആശുപത്രി കൊച്ചി പള്ളിക്കരയിൽ  18ന‌് പ്രവർത്തനം തുടങ്ങും.

ആയുർവേദത്തിനുപുറമെ  നാച്ചുറോപ്പതി, യോഗ, ഫിസിയോതെറാപ്പി, മോഡേൺ ഡയഗ്നോസ്റ്റിക്സ് എന്നിവയും ഇവിടെ ലഭ്യമാണ്.   പേശിസംബന്ധമായ അസുഖങ്ങൾ, അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, നാഡിസംബന്ധമായ പ്രശ്നങ്ങൾ, സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവയ‌്ക്ക‌്  പ്രത്യേക ചികിത്സകൾ ലഭ്യമാക്കും. 

ഫിറ്റ്നസ് സെന്റർ, ഫിസിയോ തെറാപ്പി സെന്റർ, ഇ‐ലൈബ്രറി,  സിനിമ തിയറ്റർ, യോഗ, വെജിറ്റേറിയൻ,  നോൺ‐വെജിറ്റേറിയൻ  റെസ്റ്റോറന്റുകൾ, റിക്രിയേഷൻ കേന്ദ്രങ്ങൾ എന്നിവ ഉണ്ടാകും. അത്യാധുനിക മുറികളാണ് സജ്ജീകരിച്ചിരിക്കുന്നതന്ന് എവിഎ ഗ്രൂപ്പ് എംഡി ഡോ. എ വി  അനൂപ് പറഞ്ഞു. ആശുപത്രി ഡയറക്ടർ ഡോ. രവി പുല്ലാനിക്കാട്ടിൽ, ഡോ.അനിൽ കൈമൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
Top