17 August Friday

40 വർഷം പിന്നിട്ട് വി‐ഗാർഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

കൊച്ചി > കേരളത്തിൽനിന്ന് ദേശീയതലത്തിലേക്കു വളർന്ന മുൻനിര ബ്രാൻഡായ വി‐ഗാർഡ് 40 വർഷം പിന്നിടുന്നു. ഇതോടെ പുതുതലമുറയുടെ താൽപ്പര്യങ്ങൾക്കിണങ്ങുന്ന പുതിയ രൂപഭാവത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും  കൊച്ചിയിൽ നടന്ന ചടങ്ങിൽ അനാവരണംചെയ്തു.

വളർച്ചയുടെ പുതിയ ഘട്ടത്തിൽ 2500 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വി‐ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയലറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. സ്‌റ്റെബിലൈസർപോലെയുള്ള സുസജ്ജമായ എൻജിനിയറിങ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് വിപണിയിൽ ശ്രദ്ധേയരായ ഗ്രൂപ്പ് ഗാർഹിക, അടുക്കള ഉപകരണങ്ങളിൽ ശ്രദ്ധപതിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. വാട്ടർ ഹീറ്റർ, ഫാൻ, വയറുകളും കേബിളുകളും തുടങ്ങിയവയുടെ മേഖലയിൽ സജീവസാന്നിധ്യം അറിയിച്ച ഗ്രൂപ്പ് സ്വിച്ച് ഗിയർ, ഗ്യാസ് സ്റ്റൗവ്, ഇലക്ട്രിക് റൈസ് കുക്കർ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് മിഥുൻ അറിയിച്ചു.

പ്രധാന വാർത്തകൾ
Top