Top
15
Friday, December 2017
About UsE-Paper

എയര്‍ടെല്‍“ ഇന്റര്‍നെറ്റ് ടിവി’

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

എയര്‍ടെല്‍ ഡിജിറ്റല്‍ ഇന്റര്‍നെറ്റ് ടിവി’ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സാണിത്. ഇത് സാധാരണ ടെലിവിഷനെ സ്മാര്‍ട്ട് ടിവിയാക്കും. വരിക്കാര്‍ക്ക് ഓണ്‍ലൈനിലുള്ളതും അല്ലാത്തതുമായ പരിപാടികള്‍ ഒരു ഉപകരണത്തിലൂടെ ആസ്വദിക്കാം.

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ ടിവിയില്‍ കാണാം, ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാം, ഗെയിമുകള്‍ കളിക്കാം തുടങ്ങിയ സൌകര്യങ്ങളുണ്ട്. നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, ഗൂഗിള്‍ പ്ളേ മ്യൂസിക്, ഗൂഗിള്‍ പ്ളേ ഗെയിംസ്, എയര്‍ടെല്‍ സിനിമകള്‍ തുടങ്ങിയവയെല്ലാം ലഭിക്കും.ഗൂഗിള്‍ പ്ളേസ്റ്റോറും ലഭ്യമാണ്.