Top
19
Saturday, August 2017
About UsE-Paper

ഡിസൈനര്‍ വിവാഹാഭരണവുമായി ക്ളാരസ് ജ്വല്ലറി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

സ്വര്‍ണ വ്യാപാര, നിര്‍മാണ, ആഭരണവിദ്യാഭ്യാസ മേഖലകളിലെ മുന്‍നിരക്കാരായ സഫാ ഗ്രൂപ്പ് ഡിസൈനര്‍ വിവാഹാഭരണങ്ങള്‍ക്കായി പ്രത്യേക ജ്വല്ലറി ആരംഭിക്കുന്നു. ക്ളാരസ് എന്ന പേരിലുള്ള പ്രീമിയം വെഡ്ഡിങ് ഡിസൈനര്‍ ജ്വല്ലറിയുടെ ആദ്യശാഖ ഈ മാസം 20ന് പെരിന്തല്‍മണ്ണയില്‍ ഗായകന്‍ കെ ജെ യേശുദാസ് ഉദ്ഘാടനംചെയ്യും. 2020ഓടെ കേരളത്തിനകത്തും പുറത്തുമായി 750 കോടിയുടെ വികസനമാണ് സഫാ ജ്വല്ലറിമേഖലയില്‍ ലക്ഷ്യമിടുന്നത്. 2000ത്തിലധികം തൊഴിലവസരവും സൃഷ്ടിക്കും.

പ്രീമിയം വെഡ്ഡിങ് ഡിസൈനര്‍ ജ്വല്ലറികളാണ് സഫാ ഒരുക്കുന്നത്. ആദ്യ ഷോറൂം പെരിന്തല്‍മണ്ണയിലെ അയിഷ കോംപ്ളക്സില്‍ രണ്ടുനിലകളിലായാണ്. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ ഡയമണ്ട്-പ്ളാറ്റിനം ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. 

പുതുതലമുറയ്ക്കിണങ്ങുന്ന ആഭരണങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ചെയ്തു നല്‍കുന്നതിനുള്ള സൌകര്യമുണ്ടെന്ന് സഫാ ഗ്രൂപ്പ് എംഡി മുഹമ്മദ് അബ്ദുസലാം പറഞ്ഞു.

സാധാരണഗതിയില്‍ ജ്വല്ലറിയിലുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരമേ ഉപയോക്താവിനുള്ളൂ. ക്ളാരസ് ഓരോരുത്തരുടെയും  ആഗ്രഹത്തിനനുസരിച്ച് നേരിട്ട് ഡിസൈന്‍ചെയ്തു നല്‍കും. ഇതിനായി പരിചയസമ്പന്നരായ ഡിസൈനര്‍മാരുടെ സേവനം ലഭ്യമാണ്. കൊച്ചിയിലും കോഴിക്കോടും ക്ളാരസ് ഷോറൂമുകള്‍ ആരംഭിക്കും. വൈകാതെ വിദേശത്തേക്കും വ്യാപിപ്പിക്കും.

കേരളത്തിലും വിദേശത്തും നിരവധി ജ്വല്ലറികളുള്ള സഫാ ഗ്രൂപ്പിന് സ്വന്തമായി ആഭരണനിര്‍മാണശാലകളുണ്ട്. ഗള്‍ഫിലും നാട്ടിലുമുള്ള പല ജ്വല്ലറികള്‍ക്കും ആഭരണങ്ങള്‍ നല്‍കിവരുന്നു. ആഭരണ ഡിസൈന്‍, മാനേജ്മെന്റ് രംഗങ്ങളില്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന മലപ്പുറം ഇന്‍കല്‍ എഡ്യൂസിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി എന്ന സ്ഥാപനവും സഫയുടേതാണ്.