Top
18
Monday, December 2017
About UsE-Paper

എക്സ്പ്രസ് മണി ഉപയോക്താക്കള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാം

Monday Mar 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ബാങ്ക് അക്കൌണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കിയതോടെ എക്സ്പ്രസ് മണി ഇടപാടുകാര്‍ക്ക് ഇനി അയക്കുന്ന തുക മുഴുവന്‍ പിന്‍വലിക്കാം. എക്സ്പ്രസ് മണിയുടെ രാജ്യത്തെ 55,000ല്‍ അധികം ശാഖയിലും ഇത് സാധ്യമാണ്.

നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പണം പിന്‍വലിക്കല്‍ നിയന്ത്രണം കാരണം, വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന തുക പണമായി സ്വീകരിക്കുന്നതിന് തുടക്കത്തില്‍ നിയന്ത്രണമുണ്ടായിരുന്നു.

ബാങ്ക് ട്രാന്‍സ്ഫര്‍, ചെക്ക് എന്നീ ഉപാധികളാണ് ഇതിനെ മറികടക്കാന്‍ സ്വീകരിച്ചിരുന്നത്. കറന്‍സി പിന്‍വലിക്കല്‍ എക്സ്പ്രസ് മണി ഉപയോക്താക്കള്‍ക്കും പ്രയാസം സൃഷ്ടിച്ചുവെന്ന് എക്സ്പ്രസ്് മണി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധേഷ് ഗിരിയന്‍ പറഞ്ഞു.