Top
20
Monday, November 2017
About UsE-Paper

എപ്സണ്‍ കളര്‍ ഇങ്ക്ജെറ്റ് പിക്ചര്‍മേറ്റ് പിഎം 520

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

ഡിജിറ്റല്‍ ഇമേജിങ് പ്രിന്റിങ്് സേവനദാതാക്കളായ എപ്സണ്‍, പിക്ചര്‍മേറ്റ് പിഎ 245 ഫോട്ടോപ്രിന്ററിന്റെ പരിഷ്കരിച്ച പതിപ്പായ പിക്ചര്‍മേറ്റ് പിഎം 520 വിപണിയിലിറക്കി. 5 ഃ 7 ഇഞ്ച്വരെ വലുപ്പത്തില്‍ ബോര്‍ഡര്‍രഹിത ഫോട്ടോപ്രിന്റിങ്ങും എ5 വലുപ്പത്തില്‍ ബോര്‍ഡറോടുകൂടിയ പ്രിന്റിങ്ങും ഇതില്‍ ലഭിക്കും.

കൊണ്ടുനടക്കാനുള്ള സൌകര്യമുള്ളതിനാല്‍, ഇന്‍സ്റ്റന്റ് പ്രിന്റുകള്‍ ആവശ്യമുള്ള ചെറിയ സ്റ്റുഡിയോകള്‍ക്കും വിനോദസഞ്ചാര ഫോട്ടോഗ്രാഫര്‍മാര്‍ക്കും സൌകര്യമാണ്. വൈഫൈയും വൈഫൈ ഡയറക്ടും സപ്പോര്‍ട്ട്ചെയ്യും. 19,999 രൂപയാണ് പിഎം 520ന്റെ വില. റീഫില്‍ കാട്രിഡ്ജിന് 1429 രൂപയും.