16 November Friday

അന്താരാഷ്ട്ര റോമിങ് പ്ളാനുകളുമായി എയര്‍ടെല്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2016

കൊച്ചി > എയര്‍ടെല്‍ അന്താരാഷ്ട്ര റോമിങ്ങിനുള്ള പുതിയ സ്മാര്‍ട്ട് പായ്ക്കുകള്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ സിം കുറഞ്ഞ ചെലവില്‍ വിദേശത്ത് ഉപയോഗിക്കാം എന്നതാണ് മെച്ചം.

സൌജന്യ ഇന്‍കമിങ് കോളുകളും മറ്റു സേവനദാതാക്കള്‍ നല്‍കുന്നതിനെക്കാള്‍ 200% അധിക ഡാറ്റയുമാണ് വാഗ്ദാനംചെയ്യുന്നത്. എയര്‍ടെല്‍ വെബ്സൈറ്റ്, മൈ എയര്‍ടെല്‍ ആപ്, യുഎസ്എസ്ഡി, കസ്റ്റമര്‍ കോണ്ടാക്ട് സെന്ററുകള്‍ എന്നിവവഴി ഉപയോക്താക്കള്‍ക്ക് ലളിതമായ സ്മാര്‍ട്ട് പായ്ക്ക് ആക്ടിവേറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആക്ടിവേറ്റ് ചെയ്യാമെന്നതും ഉപയോഗം ആവശ്യമുള്ള സമയത്തു മാത്രം പണമടച്ചാല്‍ മതിയെന്നതുമാണ് ഈ പായ്ക്കുകളുടെ മെച്ചം.

പ്രധാന വാർത്തകൾ
Top