20 July Friday

ബ്ളാസ്റ്റേഴ്സിന്റെ വീഡിയോക്ക് സംഗീതമൊരുക്കാന്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കൊച്ചി > കാല്‍പ്പന്തുകളിയുടെ ആവേശവും വീര്യവും ഐഎസ്എല്‍ സീസണില്‍ ആരാധകരിലേക്കെത്തിക്കാന്‍ കേരളാ ബ്ളാസ്റ്റേഴ്സ് ഹ്രസ്വചിത്രം ഒരുക്കുന്നു. ഇതിന്റെ പശ്ചാത്തലസംഗീതമൊരുക്കാന്‍ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും അവസരമുണ്ട്. ഇലക്ട്രോണിക് മാധ്യമത്തില്‍ തയ്യാറാക്കുന്ന സംഗീതം 30-40 സെക്കന്‍ഡിലാകണം. ഒപ്പം ദൃശ്യങ്ങള്‍ക്കനുസരിച്ച് ചടുലവും ദൃഢവും ഫുട്ബോള്‍കളിയുടെ ആവേശം ഉള്‍കൊള്ളുന്നതുമാകണം.

ത്രിമാന അനിമേഷന്‍ ദൃശ്യങ്ങളിലൂടെ കാല്‍പ്പന്തുകളിയുടെ ആവേശവും പെരുമയും ആരാധകരിലേക്കെത്തിക്കും. കേരള ബ്ളാസ്റ്റേഴ്സിന്റെ താരങ്ങള്‍ എതിരാളികളെ തോല്‍പ്പിച്ച് കപ്പും ഉയര്‍ത്തി പോകുന്ന ആനയെയാണ് വീഡിയോചിത്രത്തില്‍  വിവരിക്കുക. താല്‍പ്പര്യമുള്ളവര്‍ എട്ടിനുമുമ്പ് രജിസ്റ്റര്‍ചെയ്യണം. ഒന്നാമതെത്തുന്ന പശ്ചാത്തലസംഗീതമാകും കേരളാ ബ്ളാസ്റ്റേഴ്സിന്റെ വീഡിയോയില്‍ ഔദ്യോഗികമായി ഉപയോഗിക്കുക. വിജയികള്‍ക്ക് സമ്മാനവുമുണ്ട്. ഫോണ്‍: 7594988945.

പ്രധാന വാർത്തകൾ
Top