14 December Friday

മാര്‍സ് എം ആന്‍ഡ് എം ചോക്കലേറ്റ് ലുലുവില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

കൊച്ചി > ലോകമെങ്ങും പ്രിയങ്കരമായ അമേരിക്കന്‍ മാര്‍സ് എം ആന്‍ഡ് എം സിംഗിള്‍ ബൈറ്റ് ചോക്കലേറ്റിന്റെ കേരളത്തിലെ വിപണനോദ്ഘാടനം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മാര്‍സ് ചോക്കലേറ്റ് ലിമിറ്റഡ് ഇന്ത്യ വിഭാഗം ജനറല്‍ മാനേജര്‍ ആന്‍ഡ്രൂ ലീക്കി നിര്‍വഹിച്ചു.

എം ആന്‍ഡ് എം ചോക്കലേറ്റ് നൂറിലേറെ രാജ്യങ്ങളില്‍ ലഭ്യമാണ്. ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സതീഷ് നായര്‍, റീട്ടെയില്‍ ബയിങ് മാനേജര്‍ ദാസ് ദാമോദരന്‍, ഗ്രോസറി ബയര്‍ എ എസ് സതീഷ് എന്നിവര്‍ സംസാരിച്ചു. ചോക്കലേറ്റ്, പീനട്ട് എന്നീ രണ്ട് രുചികളില്‍ ലഭിക്കുന്ന എം ആന്‍ഡ് എം ചോക്കലേറ്റിന്റെ 45 ഗ്രാം പാക്കറ്റിന് 80 രൂപയും 100 ഗ്രാം പാക്കറ്റിന് 150 രൂപയുമാണ് വില.

പ്രധാന വാർത്തകൾ
Top