23 July Monday

ഇന്ത്യന്‍ കോഫി ഹൌസ് ഭക്ഷണവില കുറച്ചു

പ്രത്യേക ലേഖകന്‍Updated: Thursday Nov 16, 2017


ആലപ്പുഴ > ജിഎസ്ടിയിലെ ഇളവിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൌസ് ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റ വില കുറച്ചു. ബുധനാഴ്ച അഞ്ചുശതമാനം ജി എസ്ടിയാണ് ഇന്ത്യന്‍ കോഫി ഹൌസിന്റെ എല്ലാ റസ്റ്റോറന്റിലും ഈടാക്കിയത്. ചൊവ്വാഴ്ചവരെ എ സിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു.
തൃശൂര്‍ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള 54 റസ്റ്റോറന്റുകളിലും വില കുറഞ്ഞു. തൃശൂരിനു വടക്കുള്ള റസ്റ്റോറന്റുകള്‍ വിലക്കുറവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ സേവന നികുതിയടക്കം വാങ്ങിയ വിലയുടെ പുറമേയാണ് 12 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ഫലത്തില്‍ അഞ്ചു ശതമാനം ജിഎസ്ടിയായി കുറയ്ക്കുമ്പോഴും പഴയതിനെക്കാള്‍ അഞ്ചുശതമാനം വില കൂടുതല്‍ കൊടുക്കേണ്ടിവരികയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഇന്ത്യന്‍ കോഫി ഹൌസിന് ഇന്ത്യയൊട്ടാകെ 400 ശാഖകളുണ്ട്.

അതേസമയം മറ്റു ഹോട്ടലുകള്‍ പലതും വില കുറച്ചിട്ടില്ല. വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ പരിശോധന നടത്തി ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി ഡോ ടി എം തോമസ് ഐസക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

പ്രധാന വാർത്തകൾ
Top