19 June Tuesday

ജി മാര്‍ട്ട് ഹൈടെക് ഷോറൂം നേമത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

കൊച്ചി > ഗൃഹോപകരണ വ്യാപാരരംഗത്ത് ഉന്നതസ്ഥാനം നേടിയെടുത്ത ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ പുതിയ ഹൈടെക് ഷോറൂം തിരുവനന്തപുരം നേമത്ത് ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. എം ആര്‍ ഗോപന്‍ ഭദ്രദീപം തെളിയിച്ചു. ആദ്യവില്‍പ്പന ഷൈനി ഗോപു നന്തിലത്തും, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്തും ചേര്‍ന്ന് നിര്‍വഹിച്ചു. നേമം സബ് ഇന്‍സ്പെക്ടര്‍ എസ് എസ് സജി, ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, ചന്ദ്രന്‍ നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി എ സുബൈര്‍, അഡ്മിനിസ്ട്രേട്ടീവ് മാനേജര്‍ എന്‍ പി ജോയി, ഉദയ് കെ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ലോകോത്തര ബ്രാന്‍ഡിലുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് നേമം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം വമ്പന്‍ സമ്മാനങ്ങളുമായി ഗ്രേറ്റ് ഡീല്‍ ഓഫറുമുണ്ട്. ഉത്സവകാലത്ത് ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍നിന്നു പര്‍ച്ചേസ് നടത്തുമ്പോള്‍ ബംബര്‍ സമ്മാനമായി സ്റ്റുഡിയോ അപ്പാര്‍ട്മെന്റും അഞ്ച് റെനോ ക്വിഡ് കാറുകളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ്. ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ കേരളത്തിലുടനീളമുള്ള 31 ഷോറൂമുകളില്‍നിന്നുമുള്ള പര്‍ച്ചേസുകള്‍ക്കും ഗ്രേറ്റ് ഡീല്‍ ഓഫര്‍ ലഭിക്കും.

പ്രമുഖ ഗൃഹോപകരണ കമ്പനികള്‍ നല്‍കുന്ന വിസ്മയകരമായ ഓണം ഓഫറുകളും ഈ കാലയളവില്‍ സ്വന്തമാക്കാം.

 

പ്രധാന വാർത്തകൾ
Top