16 August Thursday

കാർഷികമേഖലയിൽ തളർച്ച

കെബി ഉദയഭാനുUpdated: Sunday Jun 10, 2018

റബർ റബർ ടാപ്പിങ് സീസൺ ആരംഭിച്ചിട്ടും തോട്ടങ്ങൾ നിർജീവാവസ്ഥയിൽ, ഷീറ്റ് വില ഉയർത്താൻ വ്യവസായികൾ തയ്യാറായില്ല. നാളികേരോൽപ്പന്നങ്ങളെ ബാധിച്ച തളർച്ച തുടരുന്നു. ആഭ്യന്തര ആവശ്യം ചുരുങ്ങിയത് കുരുമുളകിന് തിരിച്ചടിയായി. പവന്റെ വിലയിൽ നേരിയ മുന്നേറ്റം.

കാലാവസ്ഥ റബർ ടാപ്പിങിന് അനുകൂലമെങ്കിലും വലിയോരു വിഭാഗം കർഷകർ ഇനിയും തോട്ടങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.  ആർ എസ് എസ് നാലാം റബർ വില ടയർ കമ്പനികൾ 12,600 ൽ നിന്ന് 12,550 ലേയ്ക്ക് താഴ്ത്തി.  അഞ്ചാം ഗ്രേഡ് വാരാന്ത്യം 12,300 രൂപയിലും ലാറ്റക്സ് 8600 രൂപയിലുമാണ്.  രാജ്യാന്തര വിപണിയി റബർ വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. നാളികേരോൽപ്പന്ന വിപണിയെ ബാധിച്ച മാന്ദ്യം വിട്ടു മാറിയില്ല. കാലവർഷത്തിന്റെ വരവ് കൊപ്ര വില ഉയർത്തുമെന്ന്‌പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ഉൽപാദകർ.. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതോടെ നിരക്ക് 11,735 ൽ നിന്ന് 11,285 ലേയ്ക്ക് താഴ്ന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 17,400 രൂപയിൽ നിന്ന് 16,900 രൂപയായി.

ശ്രീലങ്കൻ കുരുമുളക് ഉയർത്തിയ ഭീഷണിയിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ വിപണിക്കായില്ല. മുളകിന് ആഭ്യന്തര ആവശ്യക്കാർ കുറഞ്ഞതും യുറോപ്യൻ അന്വേഷങ്ങളുടെ അഭാവവും തിരിച്ചടിയായി. കനത്ത മഴ തുടരുന്നതിനാൽ മുംബൈ, പൂന ഭാഗങ്ങളിലെ വാങ്ങലുകാർ സുഗന്ധവ്യഞ്ജന വിപണികളിൽ നിന്ന് വിട്ടു നിന്നു. ആഭ്യന്തര ആവശ്യം വർധിച്ചാൽ മാത്രമേ വില ഉയരാൻ ഇടയുള്ളു. സ്റ്റോക്കിസ്റ്റുകൾ ചരക്ക് നീക്കം കുറച്ചാൽ വില തകർച്ചയെ ഒഴിവാക്കാനാവും. കാലവർഷം അനുകലമായ സാഹചര്യത്തിൽ അടുത്ത സീസണിൽ സംസ്ഥാനത്ത് കരുമുളക് ഉൽപാദനം ഉയരാൻ ഇടയുണ്ട്. ഗാർബിൾഡ് മുളക് വില 400 രൂപ കുറഞ്ഞ് 38,000 രൂപയിലും അൺ ഗാർബിൾഡ് കുരുമുളക് 36,000 രൂപയിലുമാണ്.

സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് പവന്റെ വില തുടർച്ചയായി ആറ് ദിവസം 22,840 രൂപയിൽ വിൽപ്പന നടന്ന ശേഷം വെള്ളിയാഴ്ച്ച 22,920 ലേയ്ക്കും വാരാന്ത്യ ദിനം 23,000 ലേയ്ക്കും ഉർയന്നു. ഗ്രാമിന്റെ വില ഇതോടെ 2875 രൂപയായി. ലണ്ടനിൽ ട്രോയ് ഔൺസ് സ്വർണം 1299 ഡോളർ.
 

പ്രധാന വാർത്തകൾ
Top