25 September Tuesday

ബിഎസ്എന്‍എല്ലില്‍ ഇനി രണ്ട് പ്രീപെയ്ഡ് പ്ലാന്‍ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Aug 14, 2014

തിരു: കൂടുതല്‍ സംസാരസമയവും ടോപ്പ്അപ്പ് റീചാര്‍ജിനും മുഴുവന്‍ സംസാരമൂല്യവുമുള്ള 2 പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഇതോടെ (പ്യാരി ജോടി), റോമിങ് താരിഫ് പ്ലാന്‍ എന്നിവ ഒഴികെയുള്ള ജിഎസ്എം പ്രീപെയ്ഡ് പ്ലാനുകള്‍ ഉണ്ടാകില്ല. നിരക്കുഘടന ലളിതവല്‍ക്കരിക്കുന്നതിനാണ് നടപടി. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ വാലിഡിറ്റി അവസാനിക്കുംവരെ തുടരും.പുതിയ പ്ലാനുകള്‍: പെര്‍ മിനിറ്റ് പ്ലാന്‍: 37 രൂപ മൂല്യവും 70 രൂപ ടോപ്പ്അപ്പ് ചാര്‍ജും ഉള്‍പ്പെടെ 107 രൂപ വിലയുള്ള പ്ലാനിന് 100 രൂപയുടെ സംസാരമൂല്യം ലഭിക്കും.

37 രൂപയുടെ പ്ലാന്‍ വൗച്ചര്‍ വാലിഡിറ്റി കൂപ്പണാണ്.പെര്‍ സെക്കന്‍ഡ് പ്ലാന്‍: 36 രൂപ മൂല്യവും 76 രൂപ ടോപ്പപ്പ് ചാര്‍ജും ഉള്‍പ്പെടെ 106 രൂപ വിലയുള്ള പ്ലാനിന് 100 രൂപ സംസാരമൂല്യം ലഭിക്കും. 36 രൂപയുടെ പ്ലാന്‍ വൗച്ചര്‍ വാലിഡിറ്റി കൂപ്പണാണ്.ഈ രണ്ട് പ്ലാനിനും 200 രൂപയ്ക്കു മുകളിലുള്ള ടോപ്പ്അപ്പിനും മുഴുവന്‍ സംസാരമൂല്യം ലഭിക്കും. നിലവിലുള്ള പ്യാരിജോടി പ്ലാന്‍ തുടരും.പുതിയ പ്ലാനുകള്‍ ഈമാസം ആദ്യം നിലവില്‍വന്നു.

ഇതിനുപുറമെ ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി എന്ന പേരില്‍ ഒരു പുതിയ താരിഫ് വൗച്ചറും ഏര്‍പ്പെടുത്തി. 60 മിനിറ്റ് സൗജന്യ സംസാരസമയവും തെരഞ്ഞെടുത്ത നമ്പരുകളിലേക്ക് കുറഞ്ഞ നിരക്കിലുള്ള കാള്‍/എസ്എംഎസ് നിരക്കുകളും ഈ പദ്ധതിയില്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

പ്രധാന വാർത്തകൾ
Top