23 July Monday

റിലീസിനൊരുങ്ങി സ്‌റ്റൈല്‍ മന്നന്റെ 'കാല'; പാട്ടുകള്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018

കൊച്ചി > സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം 'കാല കരികാല'ന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. 'കാല'യിലെ പാട്ടുകളുടെ ഒഫീഷ്യല്‍ ജുക്ക്ബോക്‌സ് യൂട്യൂബില്‍ റിലീസ് ചെയ്‌തു. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്.

കബാലിക്കു ശേഷം പാ രഞ്ജിത്ത് രജനീകാന്തിനെ നായകനാകുന്ന ചിത്രമാണ് 'കാല കരികാലന്‍'. കാലയെന്ന വിളിപ്പേരുള്ള കരികാലന്‍ എന്ന അധോലോക നേതാവായാണ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജാതി രാഷ്ട്രീയത്തിന്റെ പുതിയ കഥപറച്ചിലാകും 'കാലാ കരികാലന്‍' എന്നാണ് റിപ്പോര്‍ട്ട്.

ഹുമ ഖുറേഷിയാണ് നായിക. മുംബയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്.സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, നാനാ പടേക്കര്‍ തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ജൂണ്‍ 7ന് 'കാലാ' തിയറ്ററുകളിലെത്തും.

 

 

പ്രധാന വാർത്തകൾ
Top