Top
28
Friday, July 2017
About UsE-Paper

പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി

Monday Dec 5, 2016
വെബ് ഡെസ്‌ക്‌



തൃശൂര്‍ > ചലച്ചിത്ര പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീതസംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കൊല്‍ക്കൊത്ത സ്വദേശിയായ പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും ചേര്‍ന്ന് നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.  കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്.  'ദീനദയാലോ...' എന്ന ആദ്യഗാനം ഏറെ പ്രശംസ പിടിച്ചുപറ്റി. സസ്നേഹം സുമിത്ര എന്ന ചിത്രത്തിലെ 'എന്തേ നീ കണ്ണാ...' എന്ന ഗാനത്തിന് 2003ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.