Top
25
Saturday, November 2017
About UsE-Paper

'പിള്ളേഴ്‌സ്' ലെ ആദ്യ ഗാനം പുറത്തിറങ്ങി: video

Monday Oct 16, 2017
വെബ് ഡെസ്‌ക്‌

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'പിള്ളേഴ്‌സ്'ലെ ആദ്യ ഗാനം പുറത്തിറക്കി. 'സൈക്കിള്‍' എന്ന് തുടങ്ങുന്ന ജിനാസ് എഴുതിയ ഗാനത്തിന് അഖില്‍ പി സംഗീതം നല്‍കിയിരിക്കുന്നു. അഭിഷേകാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ജിനാസ് കാക്കഞ്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പിള്ളേഴ്‌സ്'ല്‍ ബാലതാരങ്ങളായി ആകാശ്, അഫ്സല്‍, അരുണിമ, സുരഭി എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം രതീഷ് ഒമാനൂറും  ചിത്രസംയോജനം  ലാലു കിഴക്കേവീട്ടിലുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

 പശ്ചാത്തല സംഗീതം സുമേഷ് പരമേശ്വരന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. വണ്‍ലൈന്‍ ഫിലിംസിന്റെ ബാനറില്‍ ജിനാസാണ്  'പിള്ളേഴ്‌സ്' നിര്‍മിച്ചിരിക്കുന്നത്

Related News

കൂടുതൽ വാർത്തകൾ »