16 November Friday

ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാകുന്ന ആദ്യ മലയാള ആല്‍ബം; റിലീസിനൊരുങ്ങി 'നിഴല്‍ പോലെ'

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കൊച്ചി > ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാകുന്ന ആദ്യ മലയാള ആല്‍ബം 'നിഴല്‍ പോലെ' റിലീസിന് തയ്യാറാകുന്നു.  സഫീര്‍ പട്ടാമ്പി സംവിധാനം ചെയ്യുന്ന ഈ ആല്‍ബത്തിലൂടെ നായികയായി എത്തുന്നത് ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീറാണ്. ഇതിലൂടെ മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ ആല്‍ബം ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാവുകയാണ് അവര്‍. അതു വഴി ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് 'നിഴല്‍ പോലെ' മ്യൂസിക്കല്‍ ആല്‍ബത്തിന്റെ അണിയറക്കാര്‍.

മമ്മൂട്ടി നായകനായ 'പേരന്‍പ്' എന്ന ചിത്രത്തില്‍ നായികയാണ് അഞ്ജലി അമീര്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ് സിനിമാനടി എന്ന ലേബലിലേക്ക് 'പേരന്‍പി'ന്റെ റിലീസോടെ അഞ്ജലി അറിയപ്പെടും.

അഞ്ജലിക്കൊപ്പം, രാധിക പിള്ള, ദീപക് ജെ. ആര്‍ തുടങ്ങിയവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. രമേഷ് കാവിലിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രശാന്ത് നിട്ടൂരാണ്. ഗാനം ആലപിച്ചത് ദീപക് ജെ. ആര്‍ ആണ്. ഗിറ്റാറിന്റെ മാത്രം അകമ്പടിയുള്ള ഈ പാട്ടിന് ഗിറ്റാര്‍ വായിച്ചത് സുമേഷ് പരമേശ്വര്‍ ആണ്. മഹേഷ് മാധവ് റായിയുടെ ഛായഗ്രാഹണത്തില്‍ ഒരുങ്ങിയ ഈ മ്യൂസിക്കല്‍ ആല്‍ബം സത്യം ഓഡിയോസ് ഈ മാസം സെപ്റ്റംബര്‍ 15 ന് പുറത്തിറക്കുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top