19 December Wednesday

മഹേഷിന്റെ പ്രതികാരം- ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2016

കൊച്ചി > ഫഹദ് ഫാസില്‍ നായകനാകുന്ന മഹേഷിന്റെ പ്രതികാരത്തിലെ (മഹേഷിന്റെ പ്രതികാരം) ഗാനങ്ങള്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയും രചിച്ച ഗാനങ്ങള്‍ക്ക് ബിജിബാലാണ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, ബിജിബാല്‍, സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത്, അപര്‍ണ്ണ ബാലമുരളി, നിഖില്‍ മാത്യൂ തുടങ്ങിയവര്‍ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.

1. ഇടുക്കി.... പാടിയത്: ബിജിബാല്‍, ഗാനരചന: റഫീഖ് അഹമ്മദ്. സംഗീതം: ബിജിബാല്‍.
2. തെളിവെയില്‍.... പാടിയത്: സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത്. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിബാല്‍.
3. മൌനങ്ങള്‍...പാടിയത്: വിജയ് യേശുദാസ്, അപര്‍ണ്ണ ബാലമുരളി, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിബാല്‍.
4. ചെറുപുഞ്ചിരി... പാടിയത്: നിഖില്‍ മാത്യൂ, ബിജിബാല്‍.ഗാനരചന: സന്തോഷ് വര്‍മ്മ, സംഗീതം: ബിജിബാല്‍.

നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍, അനുശ്രീ, സൌബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്ക്കരനാണ് തിരകഥ. ഛായാഗ്രഹണം ഷൈജു ഖാലിദും, ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം’ഫെബ്രുവരി 5ന് തിയേറ്ററുകളില്‍ എത്തും.

പ്രധാന വാർത്തകൾ
Top