21 November Wednesday

'രാമന്റെ ഏദൻതോട്ടം'- ഗാനങ്ങൾ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017

കൊച്ചി > രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച കുഞ്ചാക്കോ ബോബൻഅനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ആലപിച്ചിരിക്കുന്നു.

പാട്ടുകൾ:
1. അകലെയൊരു കാടിന്റെ
പാടിയത്: ശ്രേയാ ഘോഷാൽ
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ

2. കവിതയെഴുതുന്നു
പാടിയത്: സൂരജ് സന്തോഷ്
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ

3. മാവിലക്കുടിൽ
പാടിയത്: രാജലക്ഷ്മി
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ

ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.  പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് പാട്ടുകൾ റിലീസ് ചെയ്തത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top