18 November Sunday

അങ്കമാലി ഡയറീസിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

കൊച്ചി > ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന അങ്കമാലി ഡയറീസ്ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 നാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. അങ്കമാലി പ്രാഞ്ചി, ശ്രീകുമാര്‍ വാക്കിയില്‍, പ്രീതി പിള്ള എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഗാനങ്ങളുടെ വരികള്‍ രചിച്ചിരിക്കുന്നത് പി.എസ് റഫീഖ്, പ്രശാന്ത് പിള്ള, പ്രീതി പിള്ള എന്നിവരാണ്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. അങ്കമാലി
പാടിയത്: അങ്കമാലി പ്രാഞ്ചി (കോറസ്: ഫെബിന്‍ പൌലോസ്, ജോയ് ചിറക്കല്‍)
ഗാനരചന: പരമ്പരാഗതം
സംഗീതം: പ്രശാന്ത് പിള്ള

2. അയലത്തെ
പാടിയത്: ശ്രീകുമാര്‍ വാക്കിയില്‍
ഗാനരചന: പി.എസ് റഫീഖ്
സംഗീതം: പ്രശാന്ത് പിള്ള

3. തിയാമേ
പാടിയത്: അങ്കമാലി പ്രാഞ്ചി, ശ്രീകുമാര്‍ വാക്കിയില്‍
ഗാനരചന: പരമ്പരാഗതം
സംഗീതം: പ്രശാന്ത് പിള്ള

4. തന ധിന
പാടിയത്: അങ്കമാലി പ്രാഞ്ചി (കോറസ്: ഫെബിള്‍ പൌലോസ്, ജോയ് ചിറക്കല്‍)
ഗാനരചന: പരമ്പരാഗതം
സംഗീതം: പ്രശാന്ത് പിള്ള


5. ലാ വെട്ടം
പാടിയത്: ശ്രീകുമാര്‍ വാക്കിയില്‍
ഗാനരചന: പി.എസ് റഫീഖ്
സംഗീതം: പ്രശാന്ത് പിള്ള

6. ലാ വെട്ടം
പാടിയത്: പ്രീതി പിള്ള
ഗാനരചന: പി എസ് റഫീഖ്
സംഗീതം: പ്രശാന്ത് പിള്ള

പാട്ടുകള്‍ കേള്‍ക്കാന്‍:


നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥ ഒരുക്കുന്ന  ചിത്രത്തില്‍ നായകനായി അവതരിപ്പിക്കുന്ന ആന്റണി വര്‍ഗ്ഗീസ് ഉള്‍പ്പടെ 86 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.  വിജയ് ബാബുവാണ് ഫ്രെെഡേ ഫിലിം ഹൌെസിന്റെ ബാനറില്‍  അങ്കമാലി ഡയറീസ് നിര്‍മ്മിച്ചിട്ടുള്ളത്.

 

പ്രധാന വാർത്തകൾ
Top