Top
16
Saturday, December 2017
About UsE-Paper

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ആലപിച്ച 'അയാള്‍ ശശി'യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Thursday Jun 22, 2017
വെബ് ഡെസ്‌ക്‌

കൊച്ചി >  ശ്രീനിവാസന്‍ ചിത്രം  അയാള്‍ ശശിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വി വിനയകുമാറിന്റെ വരികള്‍ക്ക്  ബേസില്‍ സി ജെയാണ് ഈണം നല്‍കിയിരിക്കുന്നത്. ആദ്യത്തെ ഗാനം ശശിപ്പാട്ട് ആലപിച്ചിട്ടുള്ളത് വിനീത് ശ്രീനിവാസനാണ്. അക്കനെ തിക്കനെ എന്ന രണ്ടാമത്തെ ഗാനം ശ്രീനിവാസനും ആലപിച്ചിരിക്കുന്നു. ആദ്യമായാണ് ശ്രീനിവാസന്‍ ഒരു മലയാള സിനിമയില്‍ പാടുന്നത്.

പാട്ടുകള്‍ കേള്‍ക്കാന്‍:

സജിന്‍ ബാബു കഥയെഴുതി സംവിധാനം ചെയ്യുന്ന അയാള്‍ ശശിയില്‍ കൊച്ചു പ്രേമന്‍, എസ് പി ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പപ്പുവും ചിത്രസംയോജനം അജയ് കുയിലൂറുമാണ്. പിക്സ് എല്‍ ടേല്‍സ്ന്റെ ബാനറില്‍ പി സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾ »