21 September Friday

സ്വരലയ–ഈണം സുവര്‍ണ പ്രതിഭ പുരസ്കാരം ഡോ. കെ ഓമനക്കുട്ടിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2016

തിരുവനന്തപുരം > ഈണം ഇന്റര്‍നാഷണലിന്റെ സ്വരലയ–ഈണം സുവര്‍ണപ്രതിഭ പുരസ്കാരം ഡോ. കെ ഓമനക്കുട്ടിക്ക്. 50,000 രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്കാരം തിരുവനന്തപുരത്ത് നടക്കുന്ന സംഗീത സദസ്സില്‍ സമ്മാനിക്കുമെന്ന് ജൂറി അധ്യക്ഷന്‍ എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ് പുരസ്കാരം നല്‍കും. സംഗീതം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് തെളിയിച്ച ഓമനക്കുട്ടി പുതുതലമുറയ്ക്ക് സംഗീതത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതായി ബേബി പറഞ്ഞു. ജൂറി അംഗങ്ങളായ എം ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍, ഈണം ഇന്റര്‍ നാഷണല്‍ ചെയര്‍മാന്‍ സി സി തമ്പി, സ്വരലയ ചെയര്‍മാന്‍ ജി രാജ്മോഹന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, സ്വരലയ ചീഫ് കോ–ഓര്‍ഡിനേറ്റര്‍ ആര്‍ എസ് ബാബു, കൈരളി ടി വി ഡയറക്ടര്‍ വെങ്കിട്ടരാമന്‍, മുന്‍ മേയര്‍ കെ ചന്ദ്രിക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top