Top
16
Saturday, December 2017
About UsE-Paper

മെല്ലെയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Friday Jun 16, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെല്ലെയിലെ  ഗാനങ്ങള്‍ റിലീസ് ചെയ്തു. ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളും വിജയ് ജേക്കബിന്റെ ഒരു ഗാനവുമാണ് പുറത്തിറക്കിയത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍

1. കൊഞ്ചി കൊഞ്ചി പൂക്കും
പാടിയത്: ശ്വേത മോഹന്‍
ഗാനരചന: രാജീവ് ആലുങ്കല്‍

2. ഹൃദയം
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: രാജീവ് ആലുങ്കല്‍

3. മെല്ലെ മനസ്സിനുള്ളില്‍
പാടിയത്: ശ്വേത മോഹന്‍ , ഡോ. ഡൊണാള്‍ഡ് മാത്യു
ഗാനരചന: രാജീവ് ആലുങ്കല്‍
സംഗീതം: ഡോ. ഡൊണാള്‍ഡ് മാത്യു

4. പുഞ്ചപ്പാടത്തെ
പാടിയത്: വൈക്കം വിജയലക്ഷ്മി
ഗാനരചന: സന്തോഷ് വര്‍മ്മ 
സംഗീതം: വിജയ് ജേക്കബ്

പാട്ടുകള്‍  കേള്‍ക്കാന്‍:



അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന, വിവേക് ‘ഭാസ്ക്കര്‍ ഹരിദാസ് എന്നിവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.