23 September Sunday

പൊട്ടാസും തോക്കും ഹ്രസ്വചിത്രം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

കൊച്ചി > 'പൊട്ടാസും തോക്കും' എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. നിതിന്‍ സൈമണിന്റെ തിരക്കഥയില്‍ മിബിഷ് ബിജു സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരു പള്ളി പെരുന്നാളില്‍ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളര്‍ച്ചക്കുറവ് നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ചാണ്.

യഥാര്‍ത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ് ഒരുക്കി. കളിപ്പാട്ട കടകള്‍, ചെണ്ടമേളം, ലൈറ്റ്‌സ്, സ്റ്റേജ് എന്നിവയും, കൂടാതെ നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തി.

പൊട്ടന്‍'' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഷൈന്‍ പള്ളത്ത് യേശുദാസ് മേക് ഓവര്‍ നടത്തിയിരിക്കുന്നു. കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ബേബി അലോണ ജോണ്‍സണാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top