23 September Sunday

കോപ്പയിലെ കൊടുങ്കാറ്റിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2016

കൊച്ചി > സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന 'കോപ്പയിലെ കൊടുങ്കാറ്റ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വരികള്‍ രചിച്ചിരിക്കുന്നത് റോയ് പുറമഠം ആണ്. മിഥുന്‍ ഈശ്വര്‍ ഈണം പകര്‍ന്നിരിക്കുന്നു. 'പറയുവാനറിയാതെ'എന്ന ഗാനം”കെ ജെ യേശുദാസ് ആണ് ആലപിച്ചത്. സംഗീത സംവിധായകന്‍ തന്നെ ആലപിച്ചിട്ടുള്ള 'തിര തിര' എന്ന ഗാനമാണ് രണ്ടാമത്തേത്.

ബൈജു എഴുപുന്നയുടെ കഥയില്‍ സൌജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന‘കോപ്പയിലെ കൊടുങ്കാറ്റിന്റെ തിരക്കഥ രാജേഷ് കെ നാരായണ്‍ ആണ് ഒരുക്കിയത്. നിഷാന്ത് സാഗര്‍, നൈറ ബാനര്‍ജി, പാര്‍വതി നായര്‍, ശാലിന്‍ സോയ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

വിരേന്‍ കെ തിവാരിയും ബിജു സുവര്‍ണയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം രഞ്ജിത് ടച്ച്റിവര്‍. പശ്ചാത്തല സംഗീതം റുഡോള്‍ഫ് ജിയുടേതാണ്. മ്യൂസിക്247നാണ്  ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കമ്മുവടക്കന്‍ ഫിലിംസിന്റെ ബാനറില്‍ നൌഷാദ് കമ്മുവടക്കന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രധാന വാർത്തകൾ
Top