15 December Saturday

ഒടുവിൽ അഡാർ ലവ്വിന് മുന്നിൽ ബാഹുബലിയും വീണു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കൊച്ചി > തരംഗമായ് മാറിയ ഒരു അഡാർ ലവ്വിലെ 'മാണിക്യ മലരായ പൂവി' ഗാനത്തിന്  മുന്നിൽ ഒടുവിൽ ബാഹുബലിയും മുട്ടുമടക്കി .സൗത്ത് ഇന്ത്യയിൽ നിന്നും യൂട്യൂബിൽ ഏറ്റവും വേഗത്തിൽ 5 കോടി വ്യൂവേ‌ഴ്‌സ് എന്ന റെക്കോർഡ് ഇനി ഒരു അഡാർ ലവ്വിലെ ഗാനത്തിന് സ്വന്തം.

വെറും 28 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ ഫെബ്രുവരി 9നാണ് ഗാനം റിലീസ് ചെയ്തത്.
അതിനു ശേഷം അടുത്ത നാല് ദിവസവും തുടർച്ചയായി യൂട്യൂബ് ഇന്ത്യയുടെ  ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടർന്നു.

ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, യു.എ.ഇ, നേപ്പാൾ എന്നിവിടങ്ങളിലും ഗാനം ട്രെൻഡിങ് ആയി. ഒരാഴ്ച്ച തികയും മുമ്പേ ഗാനം 2.5 കോടി വ്യൂസും നേടി. ഇപ്പോൾ വീഡിയോക്ക് 645,000ൽ അധികം 'ലൈക്‌സ്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top