22 October Monday

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങളുമായി 'Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015'

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2016

കൊച്ചി > കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ മികച്ച ഗാനങ്ങളുടെ ശേഖരം പുറത്തിറക്കി. Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015 എന്ന പേരിലാണ് ഗാനങ്ങളുടെ ശേഖരം പുറത്തിറക്കിയത്. മ്യൂസിക് ലേബലായ Muzik247 പുറത്തിറക്കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയമായവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മലയാള ചലച്ചിത്ര സംഗീതത്തിന് അവിസ്മരണീയമായ ഒരു വര്‍ഷമായിരുന്നു 2015. ഒരു വടക്കന്‍ സെല്‍ഫി’യിലെ”'എന്നെ തല്ലേണ്ടമ്മാവാ' യുവജനങ്ങളുടെ മനസ്സില്‍ വളരെ പെട്ടെന്നാണ് സ്ഥാനം പിടിച്ചത്. പ്രേമം സിനിമയിലെ ഗാനങ്ങള്‍ സിനിമയുടെ റിലീസിന് മുമ്പു തന്നെ തരംഗമായി.“'മലരേ'”എന്ന ഗാനം കേരളം ഏറ്റെടുത്തു.‘കുഞ്ഞിരാമയണത്തിലെ 'സല്‍സ' യൂട്യൂബ് ഇന്ത്യയുടെ സംഗീതവിഭാഗത്തില്‍ ഏറ്റവും പ്രചാരം നേടിയ രണ്ടാമത്തെ ഗാനമായി. തൃശൂര്‍ ഭാഷ നിറഞ്ഞു നിന്ന 'വാസൂട്ടന്‍'എന്ന് തുടങ്ങുന്ന ജമ്നപ്യാരിയിലെ ഗാനം ചെറുപ്പക്കാര്‍ക്കിടയില്‍ ഹിറ്റായി. എണ്‍പതുകളുടെ നൊസ്റ്റാള്‍ജിയ പുറത്തു കൊണ്ടു വന്നു ‘കോഹിനൂറിലെ  'ഹേമന്തമെന്‍'”എന്ന ഗാനം. ചാര്‍ലിയിലെ ഗാനങ്ങളും റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷം വ്യൂസ് നേടി.

മികച്ച ഗാനങ്ങളുടെ ശേഖരം പുറത്തിറക്കിക്കൊണ്ട് ലേബലിന്റെ കഴിഞ്ഞ വര്‍ഷത്തിലെ മ്യൂസിക് റിലീസുകളെക്കുറിച്ച് Muzik247 ഹെഡ് ഓഫ് ഓപറേഷന്‍സ് സൈദ് സമീര്‍ സംസാരിച്ചു.

Muzik247ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015 (പ്രത്യേക ക്രമത്തില്‍ അല്ല):
1. മലരേ (പ്രേമം)
2. പുലരികളോ (ചാര്‍ലി)
3. എന്നെ തല്ലേണ്ടമ്മാവാ (ഒരു വടക്കന്‍ സെല്‍ഫി)
4. ഹെമന്തമെന്‍ (കോഹിനൂര്‍)
5. പൊന്‍വെയില്‍ വീഴവെ (ജോ ആന്‍ഡ് ദി ബോയ്)
6. ആലുവ പുഴ (പ്രേമം)
7. അകലെ (ചാര്‍ലി)
8. സല്‍സ (കുഞ്ഞിരാമായണം)
9. വാസൂട്ടന്‍ (ജമ്നാപ്യാരി)
10. വരൂ പോകാം പറക്കാം (റാണി പത്മിനി)
11. എന്താണ് ഖല്‍ബേ (ഗഘ10 പത്ത്)
12. ഒരു കരി മുകിലിന് (ചാര്‍ലി)
13. പുതുമഴയായ് (ചാര്‍ലി)
14. ചുന്ദരി പെണ്ണെ (ചാര്‍ലി)
15. ഡും ഡും ഡും (കോഹിനൂര്‍)
16. തുമ്പ പൂവേ സുന്ദരി (കുഞ്ഞിരാമായണം)
17. ഏതോ തീരങ്ങള്‍ (ഇവിടെ)
18. തേന്‍ നിലാ (നീന)
19. പതിവായി ഞാന്‍ (പ്രേമം)
20. നീലാംബലിന്‍ (ഒരു വടക്കന്‍ സെല്‍ഫി)
21. കൈക്കോട്ടും (ഒരു വടക്കന്‍ സെല്‍ഫി))
22. രാത്രി മുല്ല തന്‍ (ലൈലാ ഓ ലൈലാ)
23. ഒരു വേനല്‍ കാറ്റായി (കനല്‍)
24. എന്റെ ജനലരികില്‍ (സു.. സു... സുധി വാത്മീകം)
25. ചെന്താമര ചുണ്ടില്‍ (സ്റ്റൈല്‍)
26. ഒരു മകരനിലാവായ് (റാണി പത്മിനി).

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top